കോഹ്ലിയും താരങ്ങളും അറിയാന്‍, ഇര്‍ഫാനും യൂസഫും ഹീറോയാടാ.....

കൊറോണ വൈറസ് രാജ്യത്താകെ പടരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് ഗുണമേന്മയുളള മാസ്‌കുകള്‍ നല്‍കി മുന്‍ ഇന്ത്യന്‍ താരങ്ങളായ പത്താന്‍ സഹോദരങ്ങള്‍. സ്വന്തം നാടായ വഡോദരയിലെ ആരോഗ്യവിഭാഗത്തിനാണ് യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും മാസ്‌കുകള്‍ കൈമാറിയത്.

ഇര്‍ഫാന്‍ പത്താനാണ് മറ്റുള്ളവര്‍ക്ക് പ്രചോദനകരമാകാനായി ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

സമൂഹത്തിന് വേണ്ടി ചെയ്യുന്ന എളിയ സഹായം. നിങ്ങള്‍ക്ക് കഴിയുന്നയത്ര മറ്റുള്ളവരെ സഹായിക്കുക. എന്നാല്‍ കൂട്ടംകൂടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നും ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ ഓര്‍മ്മിപ്പിച്ചു.

Read more

രാജ്യത്ത് ഇതുവരെ 467 പേര്‍ക്ക് കൊവിഡ് 19 പിടിപെട്ടപ്പോള്‍ ഒന്‍പത് പേര്‍ മരണപ്പെട്ടു. ലോകത്ത് ഇതുവരെ മൂന്നരലക്ഷത്തിലധികം പേരാണ് കെവിഡ് ബാധിതര്‍. ഇതുവരെ പതിനയ്യായിരത്തിലധികം ആളുകള്‍ക്ക് ജീവനും നഷടമായി.