CSK UPDATES: ഋതുരാജിന് പകരം യുവസെൻസേഷനെ പകരക്കാരനായി ഇറക്കി ചെന്നൈ സൂപ്പർ കിങ്‌സ്, ഇനി കളികൾ മാറുമെന്ന് ആരാധകർ

പരിക്കേറ്റ റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനായി ചെന്നൈ സൂപ്പർ കിംഗ്‌സ് യുവതാരം ആയുഷ് മാത്രെയെ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഗെയ്‌ക്‌വാദിന് കൈമുട്ടിന് പരിക്കേറ്റതിന് ദിവസങ്ങൾക്ക് ശേഷം, ഏപ്രിൽ 4 ന്, 17 കാരനായ മുംബൈ ബാറ്റ്‌സ്മാനെ മിഡ് സീസൺ ട്രയൽസിലേക്ക് വിളിച്ചിരുന്നു. എന്നിരുന്നാലും, മാത്രെയ്ക്ക് ഉടൻ ടീമിൽ ചേരാൻ കഴിയില്ല.

ഇന്നലെ ഗെയ്ക്‌വാദിന് പകരം മാത്രയെ സി‌എസ്‌കെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 20 ന് ചിരവൈരികളായ മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് മുംബൈ ഓപ്പണർ സി‌എസ്‌കെ ക്യാമ്പിൽ ചേരുമെന്ന് റിപ്പോർട്ട് പറയുന്നു.
“രണ്ട് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ടീമിൽ ചേരും,” സി‌എസ്‌കെ മാനേജ്‌മെന്റിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

മാർച്ച് 30 ന് ഗുവാഹത്തിയിൽ ആർ‌ആറിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഗെയ്ക്‌വാദിന്റെ കൈമുട്ടിന് പരിക്കേറ്റത്. തുടർന്ന് ഏപ്രിൽ 5 നും 8 നും ഡി‌സിക്കും പി‌ബി‌കെ‌എസിനുമെതിരെ രണ്ട് മത്സരങ്ങൾ കൂടി അദ്ദേഹം കളിച്ചു. എന്നിരുന്നാലും, ഏപ്രിൽ 11 ന് കെ‌കെ‌ആറിനെതിരായ മത്സരത്തിന് മുമ്പ്, എം‌ആർ‌ഐ സ്കാനിൽ കൈമുട്ടിന് ഒടിവ് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ ടീം ഒഴിവാക്കുക ആയിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കായി മാത്രെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അവസാന ലിസ്റ്റ് എ മത്സരത്തിൽ 93 പന്തിൽ നിന്ന് 148 റൺസ് നേടിയ അദ്ദേഹം, സിഎസ്‌കെ സ്‌കൗട്ടുകൾക്ക് ഈ കൗമാരക്കാരനെ ഇഷ്ടപെട്ടതിൽ അതിശയിക്കാനില്ല. 2024 നവംബറിൽ, അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിലേക്ക് അദ്ദേഹത്തിന് വിളി ലഭിച്ചു.

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ചെന്നൈക്ക് ഇനിയുള്ള മത്സരം എല്ലാം ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സ്വപ്നം കാണാൻ സാധിക്കു.