CT 2025: അവന്മാർ എന്ത് മണ്ടത്തരമാണ് കാണിക്കുന്നതെന്ന് ഞാൻ ഓർത്തു പോയി, എന്നാലും എന്തായിരിക്കും അതിന്റെ കാരണം?: ദിലീപ് വെങ്സർക്കാർ

നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഫൈനലിൽ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.

മത്സരത്തിൽ ഇന്ത്യ വിക്കറ്റ് കീപ്പറായ കെ എൽ രാഹുലിനെ ആറാം നമ്പറിലാണ് കളിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന് മുൻപ് ഓൾ റൗണ്ടർ അക്‌സർ പട്ടേലിനെ ഇറക്കുകയും ചെയ്തു. ടീമിന്റെ ഈ സ്ട്രാറ്റജിയെ ചോദ്യം ചെയ്തു ഒരുപാട് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ചീഫ് സിലക്ടർ ദിലീപ് വെങ്സർക്കാർ.

ദിലീപ് വെങ്സർക്കാർ പറയുന്നത് ഇങ്ങനെ:

” കെ എൽ രാഹുൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ച് വെച്ചത്. എന്നാൽ എനിക്ക് മനസിലാകാത്തത് എന്ത് കൊണ്ടാണ് അക്‌സർ പട്ടേൽ രാഹുലിന് മുൻപിൽ ഇറങ്ങുന്നത്. അക്‌സർ അഞ്ചാം നമ്പറിലാണ് ഇറങ്ങിയത്. ഒരു പക്ഷെ ലെഫ്റ്റ് റൈറ്റ് കോമ്പിനേഷന് വേണ്ടിയായിരിക്കും എന്നാണ് എന്റെ വിശ്വാസം” ദിലീപ് വെങ്സർക്കാർ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫി അവസാനിച്ചതിന് ശേഷം ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് ഐപിഎൽ തുടങ്ങാൻ വേണ്ടിയാണ്. ആദ്യ മത്സരം മാർച്ച് 22 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് നടക്കുക.