നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഓസ്ട്രേലിയയെയും, സൗത്ത് ആഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.
ഇന്ത്യൻ ടീമിൽ വർഷങ്ങളായി മികച്ച ഓൾ റൗണ്ടർ പ്രകടനം നടത്തി വരുന്ന താരമാണ് രവീന്ദ്ര ജഡേജ. കഴിഞ്ഞ വർഷം നടന്ന ടി 20 ലോകകപ്പ് നേടിയതിനു ശേഷം, വിരാട് കോഹ്ലി, രോഹിത് ശർമയോടൊപ്പം രവീന്ദ്ര ജഡേജയും ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടീമിൽ ജഡേജ ഒരു അണ്ടർറേറ്റഡ് താരമാണെന്ന് പറഞ്ഞിരിക്കുകയാണ് പരിശീലകനായ ഗൗതം ഗംഭീർ.
ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:
” രവീന്ദ്ര ജഡേജയെ കുറിച്ച് ആരും അങ്ങനെ എടുത്ത് പറയുന്നത് കേട്ടിട്ടില്ല. ടി 20, ഏകദിനം, ടെസ്റ്റിൽ എന്നി മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരമാണ് അദ്ദേഹം. ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും വിലപ്പെട്ട താരമാണ് അദ്ദേഹം. ബാറ്റിംഗിൽ മാത്രമല്ല, ബോളിങ്ങിലും ഫീൽഡിങ്ങിലും അദ്ദേഹം ടീമിന്റെ വിശ്വസ്തനാണ്”
ഗൗതം ഗംഭീർ തുടർന്നു:
” എനിക്ക് തോന്നുന്നു ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ മുൻപന്തിയിൽ അവൻ ഉണ്ടാകും. ഡ്രസിങ് റൂമിൽ ഉള്ളപ്പോൾ ജഡേജയുടെ വില എന്താണെന്ന് ഞങ്ങൾക്ക് അറിയാം. പുറത്തെ കാര്യങ്ങളെക്കാളും ഡ്രസിങ് റൂമിലുള്ള ജഡേജയുടെ സാന്നിധ്യം എത്രമാത്രം പ്രാധാന്യമാണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ” ഗൗതം ഗംഭീർ.