അവന്‍ ടീമില്‍ നിന്നും പുറത്തിരിക്കാന്‍ അര്‍ഹനല്ല; പിന്തുണയുമായി സാബ കരീം

അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് മുന്‍ താരം സാബ കരീം. ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ മുന്നിലെത്താന്‍ കാരണം അക്ഷര്‍ നന്നായി ബാറ്റ് ചെയ്തതു കൊണ്ടാണെന്നും അതിനാല്‍ നാലാം ടെസ്റ്റിലും താരത്തിന് അവസരം നല്‍കണമെന്നും സാബ കരീം ആവശ്യപ്പെട്ടു.

ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ മുന്നിലെത്താന്‍ കാരണം അക്ഷര്‍ നന്നായി ബാറ്റ് ചെയ്തതു കൊണ്ടാണ്. പരമ്പരയില്‍ മതിയായ ബോളില്‍ അദ്ദേഹത്തിനു അവസരങ്ങള്‍ കിട്ടിയില്ല. ഇന്ത്യയുടെ രണ്ടു പ്രൈം സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് പരമ്പരയില്‍ കൂടുതല്‍ ഓവറകളും ബോള്‍ ചെയ്തത്.

അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തിരിക്കാന്‍ അര്‍ഹനല്ല. നാലാം ടെസ്റ്റ് നടക്കുന്ന അഹമ്മദാബാദ് അദ്ദേഹത്തിനു ഹോം ഗ്രൗണ്ട് കൂടിയാണ്. ഗ്രൗണ്ടിന്റെ അളവുകളും ഇവിടുത്തെ സാഹചര്യവുമെല്ലാം അക്ഷറിനു വളരെ നന്നായി അറിയാം- സാബ കരീം പറഞ്ഞു.

Read more

അക്ഷര്‍ പട്ടേലിനെ സംബന്ധിച്ച് ബോളറെന്ന കഴിഞ്ഞ മൂന്നു ടെസ്റ്റുകളും മോശമായിരുന്നു. ഒരേയൊരു വിക്കറ്റ് മാത്രമേ സ്പിന്നര്‍മാരെ അകഴിഞ്ഞ് തുണയ്ക്കുന്ന പിച്ചായിട്ടും അദ്ദേഹത്തിനു നേടാനായുള്ളൂ. ബോളിംഗിലെ ക്ഷീണം ബാറ്റിംഗില്‍ തീര്‍ത്ത താരം രണ്ടു ഫിഫ്റ്റികള്‍ നേടി ടീമിനെ വന്‍തകര്‍ച്ചകളില്‍നിന്നും കരകയറ്റുകയും ചെയ്തു.