ഭയപ്പെട്ടെന്നോ ഞാൻ അങ്ങോട്ട് ഇല്ലാതെയായെടാ മക്കളെ, നിമിഷങ്ങൾ കൊണ്ട് മിന്നിമറയുന്ന ഭാവവ്യത്യാസങ്ങളുമായി രോഹിത്; സൂര്യ സ്പെഷ്യൽ ക്യാച്ചിന് അടുത്ത് ഇങ്ങനെ ഒരു സംഭവം കൂടി; വീഡിയോ വൈറൽ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ലോകകപ്പ് മത്സരം എല്ലാ അർത്ഥത്തിലും ആവേശകരമായിരുന്നു. ഇന്ത്യ 7 റൺസിന് ഫൈനൽ ജയിക്കുകയും നീണ്ട ഇടവേളക്ക് ശേഷം കിരീടം സ്വന്തമാക്കുകയും ചെയ്തു. എന്നിരുന്നാലും, അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവിൻ്റെ കളി മാറ്റിമറിച്ച ക്യാച്ച് ആരാധകർക്കിടയിൽ ചർച്ചയ്ക്ക് കാരണമായി. പല മികച്ച പ്രകടനങ്ങൾക്ക് ഇടയിലും നിർണകമായത് ആ ക്യാച്ച് തന്നെ ആയിരുന്നു.

അവസാന ഓവറിൽ പ്രോട്ടീസിന് 16 റൺസ് വേണ്ടിയിരിക്കെ, ഹാർദിക് പാണ്ഡ്യയുടെ ലോ ഫുൾ ടോസ് ലോംഗ് ഓഫിലേക്ക് ഡേവിഡ് മില്ലർ അടിച്ചുതകർത്തു. യാദവ് അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുകയും ക്യാച്ച് അവിശ്വാസമായ രീതിയിൽ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. അവസാന ഓവറിൽ 16 റൺസ് പ്രതിരോധിച്ച ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശിൽപ്പി. ജസ്പ്രീത് ബുംറയുടെയും അർഷ്ദീപ് സിംഗിന്റെയും അവസാന ഓവറുകളും ദക്ഷിണാഫ്രിക്കെയ വിജയത്തിൽനിന്നും അകറ്റി. ഇന്ത്യയ്ക്കായി ഹാർദ്ദിക് മൂന്നും ബുംറ അർഷ്ദീപ് എന്നിവർ രണ്ടും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.

അസാദ്യ മെയ്‌വഴക്കത്തിലൂടെ സൂര്യകുമാർ പൂർത്തിയാക്കിയ മില്ലറിന്റെ ക്യാച്ച് ചില വിവാദങ്ങളിലേക്കും നയിച്ചു. അതിലൊന്ന് താരത്തിന്റെ കാല് ബൗണ്ടറി ലൈനിൽ കൊണ്ടിരുന്നു എന്നതായിരുന്നു. പന്ത് കൈയിൽ ഇരുന്നപ്പോൾ തന്നെ ബൗണ്ടറി ലൈനിൽ കാല് കൊണ്ടോ എന്നത് സംബന്ധിച്ച കൂടുതൽ തെളിവുകൾ അമ്പയർമാർ നോക്കി ഇല്ല എന്ന് ചിലർ പരാതി ഉന്നയിച്ചു. എന്നാൽ സൂര്യകുമാറിനെ ക്യാച്ച് ഒരു പെർഫെക്ട് ക്യാച്ച് ആയിരുന്നു എന്നും അതിൽ സംശയിക്കാൻ ഒന്നും ഇല്ല എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

സൂര്യകുമാർ ഈ ക്യാച്ച് പൂർത്തിയാകുന്നത് സംബന്ധിച്ച് പല വിഡിയോകൾ പുറത്ത് വന്നിരുന്നു. അതിലൊന്നിൽ മില്ലറുടെ ഷോട്ടിനോട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രതികരണം ഉൾപ്പെടുന്ന ഒരു ക്ലിപ്പ് വൈറലായിരിക്കുകയാണ്. അതിൽ മില്ലർ അടിച്ച ഷോട്ട് പറന്നുയരുമ്പോൾ അത് സിക്സ് ആകുമോ എന്ന ഭയത്തിൽ എല്ലാം തകർന്നവന്റെ മുഖഭാവത്തിലേക്ക് നീങ്ങുന്ന രോഹിത്തിന്റെ ചിത്രം കാണാം. എന്നിരുന്നാലും സൂര്യ ക്യാച്ച് പൂർത്തിയാക്കിയപ്പോൾ ആ ദുഃഖം സന്തോഷമായി മാറുന്നതും കാണാം.

പുതിയ ഐസിസി ടി20 റാങ്കിംഗില്‍ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയ്ക്കൊപ്പം ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായി ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ. 2024 ലെ ഐസിസി ടി20 ലോകകപ്പിന്റെ പ്രകടനമാണ് താരത്തിന് നേട്ടമായത്. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹാര്‍ദ്ദിക് ഇന്ത്യയുടെ വിജയത്തില്‍ നിര്‍മായക പങ്കുവഹിച്ചു.

ഈ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പാണ്ഡ്യ. ടി20 ലോകകപ്പില്‍ ഉടനീളം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഹാര്‍ദിക് മികച്ച പ്രകടനമാണ് നടത്തിയത്. ടൂര്‍ണമെന്റില്‍ താരം 144 റണ്‍സും 11 വിക്കറ്റും നേടി.