24.75 കോടി രൂപയുമായി ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരമായി മാറിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ലോകകപ്പ് ജേതാവ് കൂടിയായ മിച്ചൽ സ്റ്റാർക്കിനെ ഉയർന്ന തുക നൽകി സ്വന്തമാക്കിയിരിക്കുന്നത്.
എന്നാൽ ലേലത്തിന്റെ ആദ്യാവസാനം വരെ കൊൽക്കത്തയ്ക്കൊപ്പം ഇഞ്ചോടിഞ്ച് മത്സരിച്ച ടീമായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റൻസിനെതിരെ രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേ റ്ററുമായ ആകാശ് ചോപ്ര.
24 കോടി വരെ മിച്ചൽ സ്റ്റാർക്കിന് വേണ്ടി മുടക്കാൻ ഗുജറാത്ത് ടൈറ്റാൻസ് തയ്യാറായിരുന്നു, എന്നാൽ ഒരു കോടി രൂപ കൂട്ടി വിളിച്ച് 25 കോടിക്ക് സ്റ്റാർക്കിനെ സ്വന്തമാക്കാത്തത് തന്നെ അതിശയിപ്പിച്ചു എന്നാണ് ആകാശ് ചോപ്ര പറയുന്നത്. എന്നാൽ പത്ത് കോടി രൂപ മുടക്കി സ്പെൻസർ ജോൺസണെ വാങ്ങിക്കാൻ ഗുജറാത്ത് തയ്യാറായി എന്നും ആകാശ് ചോപ്ര പറയുന്നു.
Read more
രണ്ട് വിദേശ താരങ്ങളെയടക്കം പരമാവധി 8 താരങ്ങളെ വാങ്ങിക്കാൻ ഗുജറാത്തിന്റെ കയ്യിൽ 38.15 കോടി രൂപയുണ്ടായിരുന്നു. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെ 20.5 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. താരലേലത്തില്‍ ആദ്യം വന്ന വെസ്റ്റിന്‍ഡീസ് ബാറ്റര്‍ റോവ്മന്‍ പവലായിരുന്നു. മധ്യനിര ബാറ്ററായും പേസ് ബോളറായും ഉപയോഗിക്കാവുന്ന താരത്തെ ഏഴു കോടി 40 ലക്ഷം രൂപയ്ക്കാണു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.