'ഇന്ത്യ ടി20 ലോക കപ്പ് കളിക്കാന്‍ പോകുന്നില്ല'; ഒടുവില്‍ ഐ.സി.സിയുടെ ഭീഷണിയ്ക്ക് മുന്നില്‍ വഴങ്ങി

‘The Accidental Prime Minister’

തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ത്യയുടെ പ്രധാന മന്ത്രി പദത്തിലേയ്ക്ക് അവരോധിക്കപ്പെട്ട ഡോ. മന്‍മോഹന്‍ സിങ്ങിനെ കുറിച്ച് അദ്ദേഹത്തിന്റെ തന്നെ മീഡിയ അഡൈ്വസറും, വിശ്വസ്തനുമായിരുന്ന ‘സഞ്ചയ ബാരു’എഴുതിയ പുസ്തകത്തിന്റെ പേരാണ് മുകളില്‍ പരാമര്‍ശിച്ചത്.

2007 ല്‍ പ്രഥമ ടി20 വേള്‍ഡ് കപ്പ് സംഘടിപ്പിക്കാന്‍ ഐസിസി തീരുമാനിച്ചപ്പോള്‍, ആ സമയത്തെ ബിസിസിഐ സെക്രട്ടറിയായിരുന്ന നിരഞ്ജന്‍ ഷാ പരിഹാസത്തോടെ പറഞ്ഞു, ‘ എന്തിനാ ടി20 മാത്രമാക്കുന്നത്.. ടി10 നും, Five 5 ഉം, One 1 ഉം കൂടി ആകാമായിരുന്നെല്ലോ?? ഇന്ത്യ ടി20 വേള്‍ഡ് കപ്പ് കളിക്കാന്‍ പോകുന്നില്ല.’

On this day: In 2007 T20 World Cup, India beat Pakistan in a bowl out

ഒടുവില്‍ ഐസിസി യ്ക്ക് സ്വല്പം ഭീഷണി പുറത്തെടുക്കേണ്ടി വന്നു. 2011 ലെ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലേക്ക് ഇന്ത്യയെ പരിഗണിക്കില്ല എന്ന് പറഞ്ഞപ്പോഴാണ് ബിസിസിഐ ടി20 വേള്‍ഡ് കപ്പ് കളിക്കാന്‍ സമ്മതം അറിയിച്ചത്.

പ്രതിസന്ധികള്‍ അവിടെകൊണ്ടും തീര്‍ന്നില്ല. സച്ചിനും ഗാംഗുലിയും ദ്രാവിഡും പിന്മാറി. ‘ ടി20 യുവാക്കള്‍ക്ക് ഉള്ളതാണ്, അവര്‍ കളിക്കട്ടെ’, ദ്രാവിഡ് പറഞ്ഞു. നിവൃത്തിയില്ലാതെ ബിസിസിഐ യ്ക്ക് ഒരു യുവ ടീമിനെ ദക്ഷിണാഫ്രിക്കിയ്ക്ക് അയക്കേണ്ടി വന്നു. അവരെ നയിക്കാന്‍ ഒരു യുവ ക്യാപ്റ്റനെയും…

Full Scorecard of India vs Pakistan Final 2007/08 - Score Report | ESPNcricinfo.com

‘An Accidental Captain…. Mahendra Singh Dhoni’

യാദൃച്ഛികമായി ക്യാപ്റ്റനാക്കപ്പെട്ടവനും, അവന്റെ പിള്ളേരും കൂടി അസാദ്ധ്യമെന്ന് കരുതിയത് നേടിയെടുത്തത് ഇതുപോലെ ഒരു സെപ്റ്റംബര്‍ 24 നായിരുന്നു.

‘ Nothing is Impossible, the word itself says I’m Possible !’