ലോര്‍ഡ്‌സില്‍ വിജയം മോഹിച്ച് അഞ്ചാം ദിനത്തെ കളിക്കിറങ്ങിയ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇന്ത്യന്‍ പേസര്‍മാര്‍. ഇന്ത്യ മുന്നില്‍വച്ച 272 എന്ന ലക്ഷ്യം തേടുന്ന ഇംഗ്ലണ്ടിന് ക്ഷണത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. 40 ഓവര്‍ അവശേഷിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 212 റണ്‍സ്‌കൂടിവേണം.
നിറങ്ങിയ ഇംഗ്ലണ്ട് ഇപ്പോള്‍ 64/3 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ റോറി ബേണ്‍സു ഡോം സിബ്ലിയും പൂജ്യത്തിന് പുറത്തായി. ഒമ്പത് റണ്‍സെടുത്ത ഹസീബ് ഹമീദാണ് കൂടാരം പൂകിയ മറ്റൊരു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍. ജോ റൂട്ടും (31) ജോണി ബെയര്‍സ്‌റ്റോയും (2) ക്രീസിലുണ്ട്. ഇന്ത്യന്‍ പേസ് നിരയില്‍ ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതം പിഴുതു.
Read more
നേരത്തെ, വാലറ്റത്തില്‍ മുഹമ്മദ് ഷമി (56 നോട്ടൗട്ട്), ജസ്പ്രീത് ബുംറ (34 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 298/8 എന്ന സ്‌കോറിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നിര്‍ണായകമായ അഞ്ചാം ദിനം രക്ഷകനാകുമെന്ന് കരുതപ്പെട്ട ഋഷഭ് പന്തിന്റെ (22) പുറത്താകലിന്റെഞെട്ടലോടെയാണ് ടീം ഇന്ത്യ പോരാട്ടം ആരംഭിച്ചത്. ഇഷാന്ത് ശര്‍മ്മയും (16) പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ പതറി. എന്നാല്‍ ബുംറയും ഷമിയും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളര്‍മാരുടെ മുനയൊടിച്ചപ്പോള്‍ ഇന്ത്യക്ക് പൊരുതാവുന്ന ലീഡ് ലഭിച്ചു.