ഐ.പി.എല്‍ 2022: എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി അഹമ്മദാബാദ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ

ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുന്നോടിയായി തങ്ങള്‍ ടീമിലെത്തിച്ച മൂന്നു താരങ്ങളുടെയും പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് അഹമ്മദാബാദ.് ടീമിനെ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കും. അഫ്ഗാനിസ്താന്‍ ഹിറ്റ് സ്പിന്നര്‍ റാഷിദ് ഖാന്‍, ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് അഹമ്മദാബാദ് ടീമിലെത്തിയ മറ്റു രണ്ടു കളിക്കാര്‍.

അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ പുതിയ സീസണിലെ ഐപിഎല്ലില്‍ നയിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ വളരെയധികം ആവേശത്തിലാണെന്ന് ഹാര്‍ദിക് പാണ്ഡ്യ പ്രതികരിച്ചു. അവസാനത്തെ ബോള്‍ വരെ ഞങ്ങള്‍ പൊരുതുമെന്നു ഉറപ്പ് നല്‍കുന്നതായും ഹാര്‍ദിക് പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നു അഹമ്മദാബാദ് ഉപദേശകനും ബാറ്റിങ് കോച്ചുമായ ഗാരി കേസ്റ്റണ്‍ വ്യക്തമാക്കി. ഹാര്‍ദിക് പുതിയ സീസണില്‍ ടീമിനെ നയിക്കാന്‍ കാത്തിരിക്കുകയാണ്. അദ്ദേഹത്തെപ്പോലെ കഴിവുറ്റ ഒരു താരത്തെ ലഭിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നും കേസ്റ്റണ്‍ പറഞ്ഞു.

Gary Kirsten named as Hundred head coach of Welsh Fire

കരിയറിലാദ്യമായാണ് ഹാര്‍ദ്ദിക് ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയെ നയിക്കാനൊരുങ്ങുന്നത്. നേരത്തെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു ഹാര്‍ദ്ദിക്. മെഗാ ലേലത്തിന് മുമ്പായി താരത്തെ മുംബൈ റിലീസ് ചെയ്യുകയായിരുന്നു.

അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ കോച്ച് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റയയാണ്. ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറായി വിക്രം സോളങ്കിയെയും നിയമിച്ചിട്ടുണ്ട്.