മുംബൈക്കെതിരെ മൊഹ്‌സിന്‍ ഖാന്‍ നടത്തിയത് മധുര പ്രതികാരം, ഇനി ആരോടും ഇത് ചെയ്യരുത്

2018ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം. 2020ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും വരവറിയിച്ചു. 2018 മുതല്‍ ഐപിഎല്ലിലുണ്ടെങ്കിലും കളിക്കാന്‍ അവസരം നല്‍കിയത് ലക്‌നൗവും . അതെ പറഞ്ഞുവരുന്നത് മൊഹ്‌സിന്‍ ഖാനെക്കുറിച്ചാണ്.

2021 വരെ അയാള്‍ മുംബൈയ്‌ക്കൊപ്പം ആയിരുന്നു ഒരിക്കല്‍ പോലും അവസരം കിട്ടിയിരുന്നില്ല.
അതിന്റെ മധുര പ്രതികാരം കൂടി അയാള്‍ ഇന്നലെ തീര്‍ത്തു. മുംബൈ ബോളിങ് നിര തല്ലുവാങ്ങിച്ചിടത്താണ് മൊഹ്‌സിന്‍ ഖാന്‍ വിസ്മയിപ്പിച്ചത്.

കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനെ സ്‌നേഹിച്ച അയാള്‍ സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍ നിന്നുമാണ് ഇന്നത്തെ നിലയിലേക്ക് വളര്‍ന്നതും. 2018ലെ വിജയ് ഹസാരെ ട്രോഫിയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെയും തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു ഐപിഎല്‍ എന്ന വലിയ വേദിയിലേക്ക് എത്താന്‍ അയാളെ സഹായിച്ചതും.

എന്നാല്‍ മുംബൈയില്‍ നെറ്റ് ബോളറായി അയാള്‍ തുടരേണ്ടി വന്നു. ഒടുവില്‍ ലക്‌നൗവില്‍ എത്തിയതോടെയാണ് താരത്തിന്റെ തലവര തെളിഞ്ഞതും ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ സാധ്യതയുള്ള താരം തന്നെയാണ് അയാള്‍….!

എഴുത്ത്: വിനീത് വി.എം

Read more

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്