ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സീസണിലെ ഏഴാം തോല്‍വി അടയാളപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഈ തോല്‍വിയോടെ കണക്കുകളില്‍ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ കിരീട പോരാട്ടത്തില്‍നിന്ന് എംഐ പുറത്തായേക്കും. 10 മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് മാത്രമുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം നിലവില്‍ പട്ടികയില്‍ 9-ാം സ്ഥാനത്താണ്.
ഓരോ തോല്‍വിക്ക് ശേഷവും ഹാര്‍ദിക് പാണ്ഡ്യ തങ്ങളുടെ തോല്‍വിക്ക് മറ്റ് കളിക്കാരെ കുറ്റപ്പെടുത്തുന്നത് കാണാം. കഴിഞ്ഞ മത്സരത്തില്‍, തിലക് വര്‍മ്മയുടെ ക്രിക്കറ്റ് അറിവില്ലായ്മയെ അദ്ദേഹം കുറ്റപ്പെടുത്തി. ഏറ്റവും പുതിയ തോല്‍വിയില്‍ പാണ്ഡ്യ രോഹിത് ശര്‍മ്മയെ കുറ്റപ്പെടുത്തുന്നത് കാണാനായി.
മത്സരശേഷം സംസാരിക്കവെയാണ് രോഹിത്തിനെ പരോക്ഷമായി ഹാര്‍ദിക് വിമര്‍ശിച്ചത്. നേരത്തെ വിക്കറ്റുകള്‍ വീണതാണ് മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്ക് കാരണമെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. രോഹിത് ശര്‍മ്മയുടെ പേര് എടുത്ത് പറയാതെയായിരുന്നു ഹാര്‍ദ്ദിക്കിന്റെ പരോഷ വിമര്‍ശനം.
തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായാല്‍ തിരിച്ചുവരവ് പ്രയാസമാണ്. അടിക്കാന്‍ ലഭിക്കുന്ന പന്തുകളെ അടിക്കണം. എന്നാല്‍ അത്തരം പന്തുകളിലാണ് പലരും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇതുവരെ വളരെ മോശം സീസണായാണ് മുന്നോട്ട് പോകുന്നത്. അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്- ഹാര്‍ദിക് പറഞ്ഞത്.
ലഖ്‌നൗവിനെതിരെ നാല് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ വഴങ്ങിയത്. മത്സരത്തില്‍ 5 ബോള്‍ നേരിട്ട് നാല് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഹാര്‍ദ്ദിക് ആകട്ടെ നേരിട്ട ആദ്യ ബോളില്‍ തന്നെ പുറത്തായിരുന്നു.