IPL 2025: കോഹ്‌ലി ഫാൻസ്‌ എന്നെ തെറി പറയരുത്, നിങ്ങളുടെ ആർസിബി ഇത്തവണ അവസാന സ്ഥാനക്കാരാകും; വിശദീകരിച്ച് ആദം ഗിൽക്രിസ്റ്റ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം സീസണിലേക്ക് വരുമ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആരാധക പിന്തുണ ഏറെ ഉണ്ടായിട്ടും ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടാൻ പറ്റാതെ പോയ ആർസിബി ഇത്തവണ തങ്ങളുടെ കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സീസണിൽ നിൻ എല്ലാം വ്യത്യസ്തമായി ബാറ്റിങ്ങും ബോളിങ്ങും ഒരുപോലെ സന്തുലിതമായ ടീമിനെയാണ് ആർസിബി ഒരുക്കിയത് എന്നാണ് ആരാധക വിലയിരുത്തൽ. വിരാട് കോഹ്‌ലിയെ മാത്രം ആശ്രയിച്ച സ്ഥലത്ത് നിന്ന് കോഹ്‌ലിയെ കൂടാതെ മികച്ച പരുപാടി താരങ്ങൾ ആർസിബി പാളയത്തിൽ ഇതവണയുണ്ട്. അതിനാൽ തന്നെ ടീമിന് കിരീട പ്രതീക്ഷ ഇതവണയുണ്ട്.

എന്തായാലും ആർസിബി ഒന്നും നേടാൻ പോകുന്നില്ല എന്നും ടീമിന് ചില പ്രശ്നങ്ങൾ ഉള്ളതിനാൽ അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിക്കുമെന്നും പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്. വാക്കുകൾ ഇങ്ങനെ:

“ആർ‌സി‌ബി അവസാന സ്ഥാനത്തെത്താൻ ന്യായമായ ഒരു സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു, കാരണം ആർസിബി ടീമിൽ കൂടുതൽ ഇംഗ്ലീഷുകാരാണ്, ഐപിഎല്ലിൽ ഇവർ ക്ലച്ച് പിടിക്കാനുള്ള സാധ്യത ഞാൻ കാണുന്നില്ല. മുമ്പ് അവർ കളിക്കുന്ന ടീമുകൾക്ക് വന്ന പ്രശ്നങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.” ഗിൽ‌ക്രിസ്റ്റ് പറഞ്ഞു.

“വിരാട് കോഹ്‌ലിക്കൊ അയാളുടെ ആരാധകർക്കോ ബുദ്ധിമുട്ട് ഉണ്ടാക്കാൻ അല്ല ഞാൻ ഇത് പറയുന്നത്. പക്ഷെ ആർസിബിക്ക് ലേലത്തിൽ ചില തെറ്റുകൾ പറ്റിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

മെഗാ ലേലത്തിൽ ഇംഗ്ലണ്ടിൽ നിന്നുള്ള ജേക്കബ് ബെഥേൽ, ലിവിങ്സ്റ്റൺ, ഫിൽ സാൾട്ട് തുടങ്ങിയ ഇംഗ്ലണ്ട് താരങ്ങളെ ആർസിബി ഇത്തവണ ഒപ്പം കൂട്ടിയിട്ടുണ്ട്. ഇന്ന് തുടങ്ങുന്ന പുതിയ സീസണിന്റെ ആദ്യ മത്സരത്തിൽ ആർസിബി- കെകെആറിനെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നേരിടും.

Read more