അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയ ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 സെമി ഫൈനലിന് യോഗ്യത നേടി. 274 റൺസ് പിന്തുടർന്ന ഓസീസ് 12.5ൽ 109/1 എന്ന നിലയിലായിരുന്നു ലാഹോറിൽ മഴയെ തുടർന്ന് കളി നിർത്തിയത്. ഗ്രൗണ്ട് സ്റ്റാഫ് പരമാവധി ശ്രമിച്ചിട്ടും, ഔട്ട്ഫീൽഡ് സെറ്റ് ആക്കാൻ സ്റ്റാഫിന് പറ്റിയില്ല. അതോടെ ഇരു ടീമുകൾക്കും ഓരോ പോയിൻ്റ് കിട്ടുക ആയിരുന്നു . മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുമായി ഓസ്‌ട്രേലിയ അടുത്ത റൗണ്ടിൽ സ്ഥാനം പിടിച്ചു.
ദുബായിൽ നടക്കുന്ന ഇന്ത്യ- ന്യൂസിലൻഡുമായുള്ള മത്സരത്തിന് ശേഷം തീരുമാനിക്കുന്ന ഗ്രൂപ്പ് എയിലെ മുൻനിര ടീമിനെയാണ് അവർ അടുത്ത മത്സരത്തിൽ നേരിടുക. ആ പോരാട്ടത്തിൽ വിജയിക്കുന്ന ടീം ഗ്രൂപ്പിൽ ഒന്നാമതെത്തി സ്റ്റീവ് സ്മിത്ത് നയിക്കുന്ന ടീമിനെ നേരിടും.എം
അടുത്ത പോരാട്ടത്തിൽ കിവീസിനെ പരാജയപ്പെടുത്തി ഇന്ത്യക്ക്, ഓസ്‌ട്രേലിയയെ നേരിടാനുള്ള സാധ്യതയെക്കുറിച്ച് മുൻ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു.
ട്രാവിസ് ഹെഡ് ഇന്ത്യയ്ക്ക് തലവേദനയാണ്, ഒരു വലിയ മാച്ച് കളിക്കാരനാണ്. അവൻ ശരിയായ സമയത്ത് ഫോമിലേക്ക് മാറിയിരിക്കുന്നു, തൻ്റെ പ്രിയപ്പെട്ട എതിരാളികൾക്കെതിരെ കളിക്കാൻ അവൻ ഉത്സുകനായിരിക്കും,” കൈഫ് സ്പോർട്സ് 18-ൽ പറഞ്ഞു.
ഓസ്‌ട്രേലിയയുടെ ബൗളിംഗ് ദുർബലമാണെങ്കിലും ബൗളർമാർക്ക് കളിയുടെ ഫലത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് പിയൂഷ് ചൗള പരാമർശിച്ചു. “അവർക്ക് മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ് എന്നിവരെ കാണാനില്ല, പക്ഷേ അവർക്ക് പകരക്കാരനായ ബൗളർമാർ ധാരാളം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. നോക്കൗട്ടിൽ ഓസ്‌ട്രേലിയയെ നിസാരമായി കാണാനാകില്ല. 351 റൺസ് നേടിയിട്ടും അവർ ഇംഗ്ലണ്ടിനെ ജയിക്കാൻ അനുവദിച്ചില്ല, ”അദ്ദേഹം പറഞ്ഞു.