ട്രോളിയവരെ കൊണ്ട് മാറ്റി പറയിപ്പിച്ച കാവ്യ ബ്രില്ലിയൻസ്, വെറുതെ അല്ല അന്ന് ചിരിച്ചോണ്ട് ഇരുന്നത്

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തുടക്കം നന്നായിരുന്നില്ല . കളിച്ച രണ്ട് മത്സരങ്ങളിലും മുന്‍ ചാമ്പ്യന്‍മാര്‍ തോല്‍വി വഴങ്ങി. ആ തോൽവിക്ക് ശേഷം ടീം സിഇഒ കാവ്യ മാരന്റെ ശോകം നിറഞ്ഞ ചിത്രമാണ് സോഷ്യല്‍ മീഡിയിൽ നിറച്ചിരുന്നു. ഐ. പി.എൽ ലേലത്തിൽ തന്നെ ഏറ്റവും ശ്രദ്ധ കേന്ദ്രമായിരുന്ന ആളായിരുന്നു കാവ്യ. കെ ആദ്യ രണ്ട് കളി തോറ്റപ്പോൾ ഹൈദെരാബാദിനെക്കാൾ ട്രോൾ കിട്ടിയത് കാവ്യക്കായിരുന്നു. ഇപ്പോഴിതാ അന്ന് ട്രോളിയവരെ കൊണ്ട് ഇന്ന് വാഴ്ത്തി പഠിക്കുക്കയാണ് കാവ്യ.

16.4 കോടി രൂപയ്ക്ക് ടീമിലെ 4 പേസർമാരെയും മെഗാ താര ലേലത്തിൽ സ്വന്തമാക്കിയ ഹൈദരാബാദിന്റെ തന്ത്രത്തെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പുകഴ്ത്തുന്നത്. ലേലത്തിൽ ഏറ്റവും മോശം ടീം അല്ല എന്ന് പറഞ്ഞവർ 4 താരങ്ങളെ മേടിച്ചത് മുംബൈയും ചെന്നൈയും ഒരു താരത്തിന് മുടക്കിയ തുകക്ക്. ഒരു ബോളർമാർക്കായിത്തന്നെ പല ടീമുകളും 8–14 കോടി മുടക്കിയിടത്താണ് ഹൈദരാബാദ് വ്യത്യസ്തരാകുന്നത്. സൂപ്പർ ബൗളർ ഉമ്രാൻ മാലിക്കിനെ നിലനിൽത്താൻ അവർ മുടക്കിയത് 4 കോടി രൂപയാണ്. ഭുവനേശ്വർ കുമാറിനെ 4.20 കോടിക്കു വാങ്ങിയ ടീം നടരാജനെ 4 കോടിക്കു ടീമിലെത്തിച്ചു.

വിദേശ താരം മാർക്കോ ജെൻസനായി മുടക്കിയത് ആകട്ടെ 4.20 കോടി. ആകെ 16.40 കോടിക്ക് ടീമിലെ പേസ് വിഭാഗംതന്നെ റെഡി. പേരും പ്രശസ്തിയും ഉള്ള ബൗളറുമാർ അടങ്ങുന്ന ടീമുകൾ നിരാശപ്പെടുത്തിയപ്പോൾ കൂട്ടായ്മ പോലെ പ്രവർത്തിച്ച് ഹൈദരാബാദ് ബൗളറുമാർ വേറിട്ടുനിന്നത്. പകരക്കാരുടെ നിരയിലാകട്ടെ യുവ ബൗളർ കാർത്തിക്ക് ത്യാഗി അവസരം കാത്തിരിപ്പുണ്ട്. കാർത്തിക്കിനെ 4 കോടി രൂപയ്ക്കാണ് ടീമിലെത്തിച്ചത്. വേഗതയും,കൃത്യതയും,സ്വിങ്ങും ചേരുന്ന കൃതയമായ ബാലൻസ് തന്നെയാണ് പ്രത്യേകത.

Read more

ലേലത്തിലെ മോശം പ്രകടനം കണ്ട് ഹൈദരാബാദിനെ കുറ്റപെടുത്തിയവരിൽ പരിശീലകൻ ഉൾപ്പടെ ഉണ്ടായിരുന്നു. അതിനാലാണ് സൈമൺ കാറ്റിച്ച് ആയിരുന്നു, പ്രതിഷേധിച്ച് ടീം വിടുകയും ചെയ്തു. അങ്ങനെ പരിഹാസത്തിന്റെ പടുകുഴിയി നിന്നാണ് ടീം ഉയർത്തെഴുന്നേറ്റിരിക്കുന്നത്.