ഐപിഎല്ലിലെ ഇതുവരെയുളളതില്‍ ഏറ്റവും വിലയേറിയ താരം ലക്‌നൗ നായകനാക്കിയിരിക്കുന്ന കെഎല്‍ രാഹുലും ആര്‍സിബി താരം വിരാട് കോഹ്ലിയുമാണ്. ഇരുവരേയും കടുത്തി വെട്ടാന്‍ ഒരു താരം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍
കോഹ്ലി രാജി വെച്ചതിനെ തുടര്‍ന്ന് പുതിയ നായകനെ തേടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ശ്രേയസ് അയ്യര്‍ക്കായി 20 കോടി നീക്കി വെച്ചിരിക്കുന്നതായി വെളിപ്പെടുത്തിയിട്ടുള്ളത് ആകാശ് ചോപ്രയാണ്. ടീമിന്റെ നായകസ്ഥാനത്ത് നിന്നും കോഹ്ലി പടിയിറങ്ങുന്ന സാഹചര്യത്തില്‍ പുതിയ നായകനെ തേടുന്നത് കൂടി കണക്കാക്കിയാണ് ബാംഗ്‌ളൂരിന്റെ നീക്കം. ഇത്തവണ ഐപിഎല്ലിലേക്കുള്ള ലേലം ബംഗളൂരുവില്‍ ഫെബ്രുവരി 12,13 തിയതികളിലാണ് നടക്കുക.
2020 സീസണില്‍ നായകനായി ഡല്‍ഹിയെ ഫൈനലില്‍ എത്തിച്ച ചരിത്രം അയ്യര്‍ക്കുണ്ട്. ആര്‍സിബി നിലനിര്‍ത്തിയിട്ടുള്ളത് വിരാട് കോഹ്ലിയെയും ഓസ്‌ട്രേലിയന്‍ താരം ഗ്‌ളെന്‍ മാക്‌സ് വെല്ലിനെയും മുഹമ്മദ് സിറാജിനെയുമാണ്. ബാംഗ്ലൂര്‍ താരത്തെ സ്വന്തമാക്കുകയാണെങ്കില്‍ അതൊരു റെക്കോര്‍ഡ് ആയിരിക്കും. എന്നാല്‍ കൊല്‍ക്കത്തയും അയ്യര്‍ക്കായി രംഗത്തുണ്ട്.
Read more
ഐപിഎല്‍ കളിക്കാരുടെ ലേലത്തിന്റെ അന്തിമ പട്ടിക കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ പുറത്തുവിട്ടത്. 590 താരങ്ങളുടെ പട്ടികയാണ് ബി.സി.സി.ഐ പ്രസിദ്ധീകരിച്ചത്.