ലോകോത്തര താരങ്ങൾ പലരും ബാഴ്സക്ക് ഒപ്പം ചേരാൻ ആഗ്രഹിക്കുന്നു, അയാൾ ഞങ്ങളുടെ ഭാഗ്യം -അൻസു ഫാറ്റി

”സാവിയെ പരിശീലകനായി നിയമിച്ചതാണ് ബാഴ്‌സയുടെ പ്രസിഡന്റായതിനു ശേഷം ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം. ഇത്തവണ ബാഴ്‌സലോണ ലാ ലിഗ കിരീടം നേടും.” ബാഴ്‌സ പ്രസിഡന്റ് ജോന്‍ ലാപോര്‍ട്ടയുടെ വാക്കുകളാണിത്. സീസണിന്റെ തുടക്കത്തില്‍ അടിമുടി പതറി നിന്ന ബാഴ്‌സ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. പ്രസിഡന്റായതിന് ശേഷം ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണ് സാവിയെ പരിശീലകനായി നിയമിച്ചതെന്ന് ലാപോര്‍ട്ട പറയുന്നതും അതുകൊണ്ടാണ്. ഇപ്പോഴിതാ സാവിയെ പുകഴ്ത്തി എത്തിയിരിക്കുന്നത് അൻസു ഫാറ്റിയാണ്.

” ടീം പുരോഗതി കാണിക്കുന്നുണ്ട്. അതിനെ ഞാൻ സന്തോഷത്തോടെയാണ് കാണുന്നത്. ടീം വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പരിക്കിൽ നിന്ന് മോചിതനായി ടീമിനൊപ്പം എത്രയും വേഗം ചേരാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശീലകൻ മാറിയത് ഞങ്ങളെ വളരെയധിയകം സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ടീമിനകെ ഒരു പോസിറ്റീവ് മൈൻഡ്സെറ്റ് കൈവന്നിട്ടുണ്ട്” .

Read more

എന്തായാലും സാവിയുടെ വരവോട് കൂടി പല ലോകോത്തര താരങ്ങളും താരത്തിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നത് ബാഴ്സ ആരാധകർക്ക് സന്തോഷം പകരുന്ന കാഴ്ചയാണ്.