ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ഉറപ്പിച്ചെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. ഇന്ത്യ ടൂര്‍ണമെന്റിലെ ശക്തരായ ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചതോടെയാണ് ഹോഗ് ഇക്കാര്യം വ്യക്തമാക്കിയത്.
ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ചതോടെ ഇന്ത്യക്ക് ഇനി എതിരാളികളില്ല. ഇനി ഫൈനല്‍ ആവശ്യമില്ലെന്ന് തോന്നുന്നു, ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തിയാല്‍ മതി. ഇന്ത്യ അത്രയ്ക്ക് അത്യുജ്ജലമായിരുന്നു- ഹോഗ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 83 റണ്‍സിന് ഓള്‍ ഔട്ടായി. 243 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 33 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ മിന്നും ബോളിങ്ങാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
Read more
ഏകദിനത്തിലെ 49ാം സെഞ്ചുറി നേടി സച്ചിന്റെ ലോകറെക്കോര്‍ഡിനൊപ്പമെത്തിയ വിരാട് കോഹ്‌ലിയാണ് ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 326 റണ്‍സിലേക്ക് നയിച്ചത്. ജയത്തോടെ ഇന്ത്യ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു.