"രാഹുൽ ദ്രാവിഡ് അന്ന് എന്നോട് പറഞ്ഞത് എന്റെ തലവര മാറ്റി"; സഞ്ജു സാംസണിന്റെ വാക്കുകളിൽ ആവേശത്തോടെ ആരാധകർ

ഇന്ത്യൻ ടീമിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. പക്ഷെ ടീമിൽ ഏറ്റവും കൂടുതൽ തഴയപ്പെടുന്ന താരവും അദ്ദേഹമാണ്. ഐപിഎലിൽ മികച്ച പ്രകടനമായിരുന്നു ഈ സീസണിൽ സഞ്ജു നടത്തിയത്. അത് കൊണ്ട് ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യൻ സ്‌ക്വാഡിന്റെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു. ഒരു മത്സരം പോലും കളിച്ചിരുന്നില്ലെങ്കിലും ട്രോഫി ഉയർത്തിയ ടീമിന്റെ ഭാഗമാകാൻ സഞ്ജുവിന് സാധിച്ചു.

താരത്തിന്റെ ക്രിക്കറ്റ് കരിയറിൽ ഏറ്റവും കൂടുതൽ സഹായിച്ച പരിശീലകനാണ് ഇന്ത്യൻ മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. മുൻപ് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആയപ്പോഴും പരിശീലകനായപ്പോഴും സഞ്ജുവിനെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ദ്രാവിഡ് ആയിരുന്നു. പണ്ട് ക്രിക്കറ്റ് ട്രയല്സിന്റെ ഭാഗമായിട്ടാണ് സഞ്ജുവും ദ്രാവിഡും പരിചയപ്പെടുന്നത്. അന്ന് ദ്രാവിഡ് സഞ്ജുവിനോട് പറഞ്ഞു ” ഇന്ത്യൻ ടീമിന് ഒരു നീ ഒരു മുതൽക്കൂട്ടാകും, ഒരുപാട് റൺസ് സ്കോർ ചെയ്ത് വിജയിപ്പിക്കും. എന്റെ ടീമിൽ കളിക്കാൻ നീ തയ്യാറാണോ”. ഇതാണ് രാഹുൽ ദ്രാവിഡ് പറഞ്ഞത്.

നിലവിൽ ദുലീപ് ട്രോഫി കളിക്കുന്നതിന്റെ ഭാഗമായി സഞ്ജു ഇന്ത്യ ഡി ടീമിലാണ് ഉള്ളത്. അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന മെഗാതാരലേലത്തിൽ സഞ്ജു പങ്കെടുക്കും എന്നാണ് പുറത്ത് വന്ന റിപോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. പക്ഷെ രാജസ്ഥാൻ റോയൽസിലേക്ക് പുതിയ പരിശീലകനായ രാഹുൽ ദ്രാവിഡ് വന്നതോടെ സഞ്ജു സാംസണിനെ ക്യാപ്റ്റനായി വീണ്ടും നിയമിക്കണം എന്ന് ടീം മാനേജ്മെന്റിനോട്
അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതോടെ രാജസ്ഥാൻ റോയൽസിൽ ക്യാപ്റ്റനായി ജോസ് ബാറ്റ്ലറിന്റെ പേര് ഇനി ഉയർന്ന കേൾക്കില്ല എന്നത് ഉറപ്പായി. ടീമിൽ സഞ്ജു സാംസൺ, കുമാർ സംഗക്കാര, രാഹുൽ ദ്രാവിഡ് എന്നിവരുടെ യുഗാരംഭമാണ് ഇനി നടക്കാൻ പോകുന്നത്.