പരാഗിനെ ഒഴിവാക്കിയാൽ രാജസ്ഥാൻ പെർഫെക്റ്റ് ടീമാകും, അയാൾ അടുത്ത സീസണിൽ ടീമിൽ വേണ്ടെന്ന് മഞ്ജരേക്കർ

ഐ‌പി‌എൽ 2022 കാമ്പെയ്‌നിനിടെ രാജസ്ഥാൻ റോയൽ‌സിന് (ആർ‌ആർ) രാഹുൽ തെവാട്ടിയയെപ്പോലുള്ള ഒരു ഓൾറൗണ്ടറെ നഷ്ടമായെന്ന് മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ പറയുന്നു . റിയാൻ പരാഗ് സമാനമായ റോൾ ചെയ്യാൻ മിടുക്കുള്ള താരം ആണെങ്കിലും ഒരു മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതൊഴിച്ചാൽ മോശം പ്രകടനമാണ് സീസണിലുടനീളനീളം നടത്തിയത്. ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ താരമെന്ന ബഹുമതിയും പരാഗിനാണ്, അത് മാറ്റി നിർത്തിയാൽ താരം വെറും പരാജയമാണെന്ന് പറയാം.

രാജസ്ഥാനെ സംബന്ധിച്ച് പറയുകയാണെങ്കിൽ മനോഹരമായ ഒരു സീസൺ തന്നെയായിരുന്നു ഇത്. എന്തിരുന്നാലും ഫൈനലിൽ തീരുമാനങ്ങൾ പലതും പാളിപോയപ്പോൾ അർഹിച്ച കിരീടവുമായി ഗുജറാത്ത് മടങ്ങി.

“ഇപ്പോൾ തന്നെ 80 -90 % വരെയുള്ള രാജസ്ഥാന്റെ അടുത്ത സീസണിലേക്കുള്ള കാര്യങ്ങൾ പെർഫെക്റ്റാണ്. പക്ഷെ അവർക്ക് റിയാൻ പരാഗിനേക്കാൾ അൽപ്പം കൂടുതൽ സ്ഥിരതയുള്ള ഒരു താരത്തെ ആവശ്യമാണ്, കൂടാതെ 2-3 ഓവർ ബൗൾ ചെയ്യാനും കഴിയുന്ന രാഹുൽ തെവാട്ടിയയെ പോലെയുള്ള ഒരാൾ നല്ല ഫിറ്റായിരിക്കണം പകരം വരുന്ന താരം.”

രാജസ്ഥാൻ ജയിച്ചാലും ടോട്ടാലും ട്രോളുകളിൽ നിറയുന്ന ഒരു മുഖമാണ് പരാഗിന്റെ. കെജിഎഫ് 2ലെ ഡയലോഗ് കൂട്ടിച്ചേര്‍ത്തൊക്കെയാണ് പരാഗിനെതിരേ ട്രോളുകള്‍ ഉയരുന്നത്. ‘ഞാന്‍ രാജസ്ഥാനെ ഇഷ്ടപ്പെടുന്നില്ല, എന്നാല്‍ രാജസ്ഥാന്‍ എന്നെ ഇഷ്ടപ്പെടുന്നു’ എന്നൊക്കെയാണ് പരാഗിന്റെ ചിത്രത്തോടൊപ്പം ട്രോളുകള്‍ ഉണ്ടായിരിക്കുന്നത്. അതുപോലെ രാജസ്ഥാന്റെ ചുരുക്ക പേര് ” RR ” എന്നുള്ള ടാറ്റൂ ചെയ്തതിനാൽ താരത്തെ അടുത്ത മാച്ചിലും ഉൾപ്പെടുത്തിയെന്ന ട്രോളും,” ഈ ടീമിന് കണ്ണുതട്ടാതിരിക്കാൻ ആയിരിക്കുമോ എന്നെ ടീമിൽ എടുത്തത്” എന്ന ട്രോളും ഒകെ പിറന്നു.

ആ ടീമിൽ നിന്ന് ബട്ട്‌ലറെ പുറത്താക്കിയാൽ, ആ ബാറ്റിംഗ് നിര നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ? ഹെറ്റ്‌മെയർ ഉണ്ട്, (യശസ്വി) ജയ്‌സ്വാൾ തനിക്ക് ആക്രമണോത്സുകനാകുമെന്ന് ചിലപ്പോഴൊക്കെ കാണിച്ചുതന്നു. ദേവദത്ത് പടിക്കൽ, സഞ്ജു സാംസൺ എന്നിവരും ഉണ്ട് . പക്ഷേ, ബട്ട്‌ലറെപ്പോലെ ഒരു താരമാണ് ഈ സീസണിൽ രാജസ്ഥാനെ ഇവിടം വരെ എത്തിച്ചത്.”

എന്തായാലും ഫൈനൽ വരെയുള്ള രാജസ്ഥാന്റെ യാത്രയെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം.