സഞ്ജു ആരാധകർ അത് മനസിലാക്കുക, ആ കാരണം കൊണ്ടാണ് പന്ത് ടീമിൽ എത്തിയത്; സുനിൽ ഗവാസ്‌ക്കർ പറയുന്നത് ഇങ്ങനെ

ഋഷഭ് പന്തും സഞ്ജു സാംസണുമാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ചർച്ചാവിഷയം. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ പന്തിന് ഇടം കിട്ടിയതിന്റെ പേരിലും സാംസണെ ഒഴിവാക്കിയതിന്റെ പേരിലുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുഴുവൻ എന്ന് പറയാം. എന്തായാലും മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസവുമായ സുനിൽ ഗവാസ്‌കർ ഈ വിഷയത്തിലെ തന്റെ അഭിപ്രായം ഇപ്പോൾ . ഫെബ്രുവരി 19 ന് ആരംഭിക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025 ന് ഇന്ത്യ ഒരുങ്ങുമ്പോൾ എന്തായാലും പന്ത് തന്നെയാണ് ടീമിലെത്താൻ അന്യോജ്യൻ എന്നുള്ള അഭിപ്രായമാണ് ഗവാസ്‌ക്കർ പറഞ്ഞിരിക്കുന്നത്.

ഗവാസ്‌കർ പറയുന്നതനുസരിച്ച് വിക്കറ്റ് കീപ്പിങ് മികവും ഇടംകൈയൻ എന്നുള്ളതുമൊക്കെ പന്തിന് ഗുണം ചെയ്ത കാര്യങ്ങളാണ്. പ്രധാന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റോളിൽ രാഹുൽ ഇറങ്ങുമ്പോൾ ബാക്കപ്പ് റോളിൽ ആയിരിക്കും പന്ത് ഇറങ്ങുക. എല്ലാ ഫോർമാറ്റുകളിലും സീനിയർ ടീമിൽ തൻ്റെ സ്ഥാനം ഉറപ്പിച്ച പന്തുമായി സാംസണിനെ താരതമ്യം ചെയ്യുന്നത് അനീതിയാണെന്ന് പ്രസ്താവിച്ചു.

14 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 56.66 ശരാശരിയിൽ മൂന്ന് അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടെ 510 റൺസ് നേടിയ സാംസണിൻ്റെ മികച്ച ഏകദിന റെക്കോർഡ് ഉണ്ട്. ഇതിനു വിപരീതമായി പന്തിന്റെ ഏകദിന കണക്കുകൾ സഞ്ജുവുമായി താരതമ്യം ചെയ്യുമ്പോൾ അത്ര മികച്ചത് അല്ല എന്നും ശ്രദ്ധിക്കണം.

ഗവാസ്‌കർ ഇങ്ങനെ അഭിപ്രായപ്പെട്ടു, “ഇത് ബുദ്ധിമുട്ടുള്ള തീരുമാനം തന്നെയാണ്. സഞ്ജു അത്ര നല്ല ഫോമിലാണ് കളിക്കുനത്. എന്നിരുന്നാലും, ഒരു ഗെയിം ചേഞ്ചറെന്ന് അറിയപ്പെടുന്ന ഋഷഭ് പന്തുമായി മത്സരിച്ചപ്പോൾ അദ്ദേഹം പരാജയപെട്ടു. കൂടാതെ, ഒരു ഇടംകൈയ്യൻ എന്ന നിലയിലുള്ള പന്തിൻ്റെ സ്റ്റൈലും അതും അവന് ഗുണം ചെയ്തു.”

ബാറ്റിംഗ് മികവ് ഉണ്ടായിരുന്നിട്ടും, 2022ൽ ഇംഗ്ലണ്ടിനെതിരെ നേടിയ ഒരു ഏകദിന സെഞ്ച്വറി മാത്രമാണ് പന്തിന് നേടാനായത്. പന്തിൻ്റെ കാര്യത്തിൽ ഇന്ത്യക്ക് അനുകൂലമായി ഒരു മത്സരം സ്വിംഗ് ചെയ്യാനുള്ള പന്തിൻ്റെ കഴിവ് സെലക്ഷൻ മുൻഗണനകളിൽ സാംസണേക്കാൾ നേട്ടം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“സാംസണേക്കാൾ കളി മാറ്റാനുള്ള കഴിവ് പന്തിന് ഉണ്ട്. അതുകൊണ്ടാണ് സാംസണെ അവഗണിക്കുന്നത്. എന്തിരുന്നാലും സാംസൺ ആരാധകർ നിരാശപ്പെടരുത്” ഗവാസ്‌കർ കൂട്ടിച്ചേർത്തു.

2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയുടെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്ത് ഭാഗമായിരുന്നു. അവിടെ ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ചവെച്ചത്.