ഐപിഎൽ ഈ സീസണിലെ പത്താം മത്സരത്തിൽ ഇന്നലെ (ഏപ്രിൽ 7) സൺറൈസേഴ്സ് ഹൈദരാബാദിനെ (എസ്ആർഎച്ച്) അഞ്ച് വിക്കറ്റിന് കെഎൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്സ് (എൽഎസ്ജി) പരാജയപ്പെടുത്തിയിരുന്നു . ലഖ്നൗവിലെ ഭാരതരത്ന ശ്രീ അടൽ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് ഈ മത്സരത്തിന് ആതിഥേയത്വം വഹിച്ചത്.
ഹൈദരാബാദിനെ സംബന്ധിച്ച് ഈ തോൽവി വലിയ വിഷമമായി. കളിച്ച രണ്ട് മത്സരങ്ങളിലും ടീം ദയനീയമായി പരാജയപെട്ടു. ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി എൽഎസ്ജി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
മത്സരത്തിലേക്ക് വന്നാൽ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും ചെറിയ സ്കോറിന് ഹൈദരാബാദ് പുറത്താകുന്നു. കളി ആവേശം വരണം എന്നുണ്ടെങ്കിൽ അവർ അതെ നാണയത്തിൽ ലക്നൗവിനെ വെല്ലുവിളിക്കണം ആയിരുന്നു. അത് ഉണ്ടാക്കാത്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം വളരെ എളുപ്പത്തിൽ മറികടന്ന് ലക്‌നൗ സൂപ്പർ ജയൻറ്സ് ഈ സീസണിലെ രണ്ടാം ജയം നേടി. 5 വിക്കറ്റിനായിരുന്നു ടീമിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഹൈദരാബാദ് നായകന്റെ തീരുമാനം തെറ്റായി പോയി എന്ന് ഉറപ്പാക്കുന്ന പ്രകടനമാണ് നടത്തിയത്. ട്രാക്ക് കുറച്ച് സ്ലോ ആണെന്നത് വസ്തുത ആയിരുന്നെങ്കിലും യാതൊരു തന്ത്രവും ഇല്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.
ഹൈദരാബാദിനെ വലിയ സ്കോറിലേക്ക് കടക്കാൻ അനുവദിക്കാതെ കെ.എൽ രാഹുൽ നയിച്ച രീതിക്കും എല്ലാവരും ഫുൾ മാർക്ക് കൊടുക്കുന്നു. രാഹുൽ വളരെ ശാന്തൻ ആയിരുന്നതിനാൽ തന്നെ അദ്ദേഹത്തിന്റെ താരങ്ങളും കൂൾ ആയിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു. 1991 ൽ ക്രിക്കറ്റ് കാണാൻ തുടങ്ങിയതാണ്, ഇത്രയും ശാന്തമായ ഒരു ക്യാപ്റ്റൻസി കണ്ടിട്ടില്ലെന്നും ഒരു ആരാധകൻ അഭിപ്രായപ്പെട്ടു.
Top of the points table – LSG.
Top of the Fair play award – LSG.
Good times for KL Rahul in IPL 2023. pic.twitter.com/NTtslZRgNV
— Johns. (@CricCrazyJohns) April 7, 2023
That's why he is the GOAT🐐.#KLRahul pic.twitter.com/kQtcqxmcTN
— Sagar Nandal (@SagarNandal14) April 7, 2023
Read more