ടി20 ലോകകപ്പ് 2024: പരിചയസമ്പത്തും പ്രതിഭയും നിറഞ്ഞ ടീമുമായി ശ്രീലങ്ക, സൂപ്പര്‍ താരം മടങ്ങിയെത്തി

2024ലെ ഐസിസി ടി20 ലോകകപ്പിന് പരിചയസമ്പത്തും പ്രതിഭയും നിറഞ്ഞ ടീമുമായി ശ്രീലങ്ക. കഴിഞ്ഞ ഡിസംബറില്‍ ടി20 ക്യാപ്റ്റന്‍സി ചുമതലയേറ്റ വനിന്ദു ഹസരംഗയാണ് ടൂര്‍ണമെന്റിലും ടീമിനെ നയിക്കുന്നത്. ചരിത് അസലങ്കയാണ് അദ്ദേഹത്തിന്റെ ഡെപ്യൂട്ടി.

പരിചയസമ്പന്നനായ ഏഞ്ചലോ മാത്യൂസ് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം ടി20 ലോകകപ്പിലേക്ക് തിരിച്ചെത്തി. ഏഞ്ചലോ മാത്യൂസിന് പുറമേ ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക എന്നി സീനിയര്‍ താരങ്ങളും ടീമില്‍ ഉണ്ട്.

ടി20 ലോകകപ്പില്‍ ബംഗ്ലാദേശ്, നേപ്പാള്‍, നെതര്‍ലന്‍ഡ്സ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ശ്രീലങ്ക. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തുല്‍ അവര്‍ ജൂണ്‍ 3 ന് ദക്ഷിണാഫ്രിക്കയെ നേരിടും.

Image

ലങ്കന്‍ സ്‌ക്വാഡ്: വനിന്ദു ഹസരങ്ക (ക്യാപ്റ്റന്‍), ചരിത് അസലങ്ക (വൈസ് ക്യാപ്റ്റന്‍), കുശാല്‍ മെന്‍ഡിസ്, പാത്തും നിസ്സംഗ, കമിന്ദു മെന്‍ഡിസ്, സധീര സമരവിക്രമ, എയ്ഞ്ചലോ മാത്യൂസ്, ദസുന്‍ ശാനക, ധനഞ്ജയ ഡിസില്‍വ, മഹീഷ് തീക്ഷണ, ദുനിത് വെല്ലാലഗ്, ദുശ്മന്ദ ചമീര, നുവാന്‍ തുഷാര, മതീഷ പതിരണ, ദില്‍ഷന്‍ മധുശങ്ക. ട്രാവലിങ് റിസര്‍വസ്: അശിത ഫെര്‍ണാണ്ടോ, വിജയകാന്ത് വിയാസ്‌കാന്ത്, ഭാനുക രാജപക്‌സ, ജനിത് ലിയാനേജ്.

Read more