ടി20 ലോകകപ്പ് ഫൈനല്‍: കോഹ്‌ലി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി, കളി ജയിപ്പിച്ചത് ബോളര്‍മാര്‍; തുറന്നടിച്ച് മുന്‍ താരം

ഐസിസി ടി20 ലോകകപ്പ് ടൂര്‍ണമെന്റില്‍ ഉടനീളം തോല്‍വിയറിയാതെ മെന്‍ ഇന്‍ ബ്ലൂ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കി. ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ തിളങ്ങി. ഹെന്റിച്ച് ക്ലാസന്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്ലി എന്നിവര്‍ ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം നടത്തി.

59 പന്തില്‍ 76 റണ്‍സെടുത്ത കോഹ്‌ലി പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഈ തീരുമാനത്തില്‍ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ അതൃപ്തി രേഖപ്പെടുത്തി. പ്ലെയര്‍ ഓഫ് ദ മാച്ച് ഒരു പേസര്‍ ആകേണ്ടതായിരുന്നുവെന്നും രണ്ടാം ഇന്നിംഗ്സിലെ ബോളര്‍മാരുടെ അസാധാരണ ബോളിംഗ് പ്രകടനമാണ് കോഹ്ലിയുടെ ഇന്നിംഗ്സ് രക്ഷിച്ചതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

‘വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ഇന്ത്യയെ ഏറെക്കുറെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ബോളര്‍മാര്‍ ടീമിന്റെ രക്ഷയ്ക്കെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് 90 ശതമാനം വിജയസാധ്യതയുള്ള മത്സരത്തില്‍ ഇന്ത്യ ഏതാണ്ട് തോറ്റു. ഡെത്ത് ഓവറുകളില്‍ 128 എന്ന സ്ട്രൈക്ക് റേറ്റിലാണ് കോഹ്‌ലി സ്‌കോര്‍ ചെയ്തത്. ടീമിന് വേണ്ടിയുള്ള മത്സരത്തില്‍ യഥാര്‍ത്ഥത്തില്‍ അവര്‍ വിജയിച്ചതിനാല്‍ എന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് ഒരു ബോളര്‍ (പേസര്‍) ആയിരിക്കും,’ മഞ്ജരേക്കര്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.