മൂന്ന് വിക്കറ്റും 36 റണ്‍സും : ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിന്നിയത് തമിഴ്‌നാട്ടുകാരന്‍

അണ്ടര്‍ 19 ലോകകപ്പ് വരാനിരിക്കുന്ന താരപ്പിറവികളാണെന്നാണ് വിലയിരുത്തല്‍. വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ആതിഥേയര്‍ക്കെതിരേയുള്ള ഓസ്‌ട്രേലിയയുടെ ആദ്യ മത്സരത്തില്‍ തകര്‍ത്തുവാരിയത് ഇന്ത്യാക്കാരന്‍.

അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയയക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും 31 റണ്‍സ് അടിക്കുകയും ചെയ്ത നിവേദന്‍ രാധാകൃഷ്ണന്‍ തമിഴ്‌നാട്ടുകാരന്‍. ഉദ്ഘാടന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെയായിരുന്നു ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്.

ചെന്നൈയില്‍ ജയിച്ച നിവേദന് 10 വയസ്സുള്ളപ്പോഴായിരുന്നു കുടുംബം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. ഭാവിയിലേക്കുളള വാഗ്ദാനമായിട്ടാണ് ഈ ഇന്ത്യാക്കാരനെ ഓസ്‌ട്രേലിയ ഇപ്പോള്‍ പരിഗണിക്കുന്നത്. ഇരുകൈകള്‍ കൊണ്ടും ബൗള്‍ ചെയ്യാന്‍ കഴിയുന്നു എന്നാണ് ഈ കൗമാരതാരത്തിന്റെ പ്രത്യേകത.

ആദ്യ മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ നിവേദന്‍ 48 റണ്‍സ് നല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തി. മദ്ധ്യനിരയിലെ ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ നിവേദന്‍ 58 പന്തുകളില്‍ 31 റണ്‍സും അടിച്ചു..

സാധാരണഗതിയില്‍ ഇരു കൈകള്‍ കൊണ്ടും ബൗള്‍ ചെയ്യാനുള്ള കഴിവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അപൂര്‍വ്വമാണ്. മത്സരത്തില്‍ നിവേദനൊപ്പം ടോഗ വിറ്റ്‌നിയും കോപ്പര്‍ കോമോലിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വെസ്റ്റിന്‍ഡീസിനെ 169 റണ്‍സിന് ഒതുക്കാനായത് മൂവരുടേയും കൃത്യതയാര്‍ന്ന ബൗളിംഗായിരുന്നു. 5.1 ഓവര്‍ ബാക്ക നില്‍ക്കേ ഈ ലക്ഷ്യം ഓസ്‌ട്രേലിയ നേടുകയും ചെയ്തു.