രോഹിത്ത് ശർമ്മയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി; ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആശങ്ക

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയുടെ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് വിട്ടു നിന്നേക്കും. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രോഹിത്ത് ശർമ്മ ബിസിസിഐയെ സമീപിച്ചു. വരും ദിവസങ്ങളിൽ ഔദ്യോഗീകമായ വിവരങ്ങൾ ഉടൻ തന്നെ അറിയിക്കും എന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

നവംബർ 22 മുതലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഉള്ള ബോർഡർ ഗവാസ്കർ ട്രോഫി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. രോഹിത്ത് ശർമ്മ വിട്ടു നിന്നാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കെ എൽ രാഹുൽ, റിഷബ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവർക്കായിരുക്കും സാധ്യത കൂടുതൽ. ഓപ്പണിങ് സ്ഥാനത്തേക്കു യശസ്‌വി ജയ്‌സ്വാളിനോടൊപ്പം ശുഭമന് ഗിൽ ഇറങ്ങാനാണ് സാധ്യത. പകരക്കാരനായി ടീം സ്‌ക്വാഡിൽ യുവ താരം അഭിമന്യു ഈശ്വറിനെ ഉൾപ്പെടുത്തും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ മോശമായ പ്രകടനമാണ് രോഹിത്ത് ശർമ്മ കുറെ നാളായി നടത്തി വരുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് താരം പിന്മാറിയാൽ അടുത്ത ടെസ്റ്റ് മുതൽ ഗംഭീരമായി താരത്തിന് തുടരാൻ സാധിക്കുമോ എന്ന ആശങ്ക ക്രിക്കറ്റ് ആരാധകർക്കുണ്ട്.

ബോർഡർ ഗവാസ്കർ ട്രോഫിക്ക് മുൻപ് ഒക്ടോബർ 16ആം തിയതി മുതൽ ഇന്ത്യ, ന്യുസിലാൻഡ് ടെസ്റ്റ് പരമ്പര ആരംഭിക്കുകയാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സീനിയർ താരങ്ങൾ ഇപ്പോൾ. ബംഗ്ലാദേശുമായുള്ള അവസാന ടി-20 മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്.

Read more