ശനിയാഴ്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ആരംഭിക്കാനിരിക്കെ, ആദ്യ മത്സരത്തിൽ ബാംഗ്ലൂർ കൊൽക്കത്തയെ നേരിടും. പ്രഥമ ഐപിഎൽ സീസണിൽ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയ രണ്ട് ടീമുകൾ ആണ് ബാംഗ്ലൂരും കൊൽക്കത്തയും. ടീമുകൾ എല്ലാം അവരുടെ ഒരുക്കങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നു.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി), ഏറ്റവും പുതിയ ടീമുകളിൽ ഒന്നാണ്. എന്നാൽ പേസർമാരായ മായങ്ക് യാദവ്, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ എന്നിവരുടെ തിരിച്ചുവരവ് സംബന്ധിച്ച ആശങ്കയാണ് അവരെ സങ്കടപെടുത്തുന്നത്. ഐപിഎൽ 2025-ൽ പേസ് ത്രയത്തിന്റെ പങ്കാളിത്തം ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിന്റെ (മുമ്പ് എൻസിഎ) ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമാണ് എന്നത് ശ്രദ്ധേയമാണ്.
ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം, ഇതിൽ കുറഞ്ഞത് രണ്ട് പേസർമാർക്ക് എങ്കിലും ബോർഡിൽ നിന്ന് ഉടൻ തന്നെ ഗ്രീൻ സിഗ്നൽ ലഭിക്കുമെന്നും അവർ ലഖ്‌നൗവിലെ എൽഎസ്ജി ക്യാമ്പിൽ ചേരുമെന്നും പറയുന്നു. ബംഗ്ലാദേശിനെതിരായ തന്റെ അരങ്ങേറ്റ അന്താരാഷ്ട്ര പരമ്പരയിൽ പുറംവേദനയെത്തുടർന്ന് മായങ്ക് പുറത്തായതാണ്. അതിനുശേഷം അദ്ദേഹം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മറുവശത്ത്, ആവേശിനെ ചതിച്ചത് കാൽമുട്ടിന്റെ പരിക്കാണ്.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഇന്ത്യൻ പേസ് ബാറ്ററിയുള്ള ലക്നൗവിന് ഈ താരങ്ങൾ എത്രയും വേഗം ക്യാമ്പിൽ എത്തേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്.