ദക്ഷിണാഫ്രിക്കയുടെ ഒരു ഷോക്കിംഗ് പരാജയമില്ലാതെ എന്ത് ലോകകപ്പ്.., ഒട്ടും അത്ഭുതമില്ല

ദക്ഷിണാഫ്രിക്കയുടെ ഒരു ഷോക്കിംഗ് പരാജയമില്ലാതെ എന്ത് ലോകകപ്പ് ? അത് കൊണ്ട് തന്നെ നെതര്‍ലന്റ്‌സുമായുള്ള പരാജയത്തില്‍ ഒട്ടും അത്ഭുതം തോന്നുന്നേയില്ല. പക്ഷേ ദക്ഷിണാഫ്രിക്കയുടെ പരാജയം പലരും അവരുടെ ക്യാപ്റ്റന്‍ ടെമ്പ ബവുമയുടെ ചുമലില്‍ ചാരി വെക്കുന്നതാണ് കാണുന്നത്. ടെമ്പയുടെ T20 പ്രകടനങ്ങളാകാം പലരുടേയും മനസ്സില്‍ .

2023 ല്‍ 3 സെഞ്ച്വറികള്‍ ഉള്‍പ്പടെ 68 ശരാശരിയിലും 101 സ്‌ട്രൈക്ക് റേറ്റിലും റണ്‍സുകള്‍ വാരിക്കൂട്ടി ഏകദിനത്തിലെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് ടെമ്പ ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിക്കാനെത്തിയത്. കൂട്ടത്തില്‍ ക്ലാസന്റെ മികച്ച ഫോമും കുറെ നാളത്തെ സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ക്ക് ശേഷം നന്നായി കളിച്ച് തുടങ്ങിയ മാര്‍ക്രവും ഡി കോക്കും ആണ് അവരുടെ കളി നിയന്ത്രിക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ യഥാര്‍ഥ പ്രശ്‌നം അവരുടെ ബൗളിംഗ് ആണ് . 2023 ലെ കണക്കുകള്‍ എടുത്താല്‍ , വിക്കറ്റെടുക്കുമെങ്കിലും 6 ന് അടുത്ത് ഇക്കണോമി കീപ്പ് ചെയ്യുന്ന റബാഡ, എന്‍ഗിഡി . ഇക്കണോമി 7 ന് അടുത്ത് ഉള്ള മാര്‍ക്കോ യാന്‍സന്‍ , ജെറാഡ് കോര്‍ട്ട്‌സി, ഷംസി എന്നിവരാണ് ബൗളിംഗിനെ നയിക്കാനുള്ളത്.

2023 ലെ പല കളികളിലും ദക്ഷിണാഫ്രിക്കയെ ജയിപ്പിച്ച് ലോകകപ്പിലെ മികച്ച ടീമാകുമെന്ന് തോന്നിപ്പിച്ച ഒരേയൊരു ഘടകം അവരുടെ ബാറ്റിങ് മാത്രമാണ്. ബൗളിങ് അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ഈ ലോകകപ്പിലും നിരാശ തന്നെയാകും…

ശ്രീലങ്ക 300+ സ്‌കോര്‍ ചെയ്തതും നെതര്‍ലന്റ്‌സ് 5 വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയില്‍ അവസാന 10 ഓവറിലേക്കെത്തിയിട്ടും 100+ സ്‌കോര്‍ ചെയ്തതും ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് പരാജയപ്പെട്ടത് കൊണ്ടാണ്..

ഇന്ത്യന്‍ പിച്ചുകളില്‍ ദക്ഷിണാഫ്രിക്കക്ക് കുറച്ച് കൂടി ബാലന്‍സ് കിട്ടുന്നത് കോര്‍ട്ട്‌സിയെ മാറ്റി ഷംസിയെ ഇറക്കുന്നതായിരിക്കും. ഷംസി – മഹാരാജ് കൂട്ടുകെട്ട് മധ്യ ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാന്‍ സാധിക്കും. ഇത് അവരുടെ ബാറ്റിങ് നിരയ്ക്ക് അധികം പ്രഷര്‍ ഇല്ലാതെ ബാറ്റ് ചെയ്യാനും സഹായിക്കും.

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍