ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലെ ടി20 ലോകകപ്പില്‍ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍. 2024 ലെ ടി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം 36-കാരന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ഹെഡ് കോച്ച് ഡാരന്‍ സമിയുമായുള്ള ഒരു ചാറ്റ് തന്റെ മനസ്സ് മാറ്റിയെന്നും മെഗാ ടൂര്‍ണമെന്റിനായി തന്റെ ശരീരം ക്രമീകരിക്കുമെന്നും താരം വെളിപ്പെടുത്തി.
ഗെയിമിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റിലെ ഏറ്റവും വലിയ പേരുകളില്‍ ഒന്നാണ് റസ്സലിന്റേത്. 82 ടി20 മത്സരങ്ങളില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് 163.70 സ്ട്രൈക്ക് റേറ്റില്‍ 1033 റണ്‍സ് താരം നേടിയിട്ടുണ്ട്. ഫോര്‍മാറ്റില്‍ 60 വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്.
ദേശീയ ടീമില്‍ തുടരുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, കരീബിയനില്‍ അപാരമായ പ്രതിഭകളുണ്ടെന്നും എന്നാല്‍ യുവാക്കളെ മികച്ചതാക്കാനും ടീമില്‍ ഇടം നേടാനും പോരാടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റസ്സല്‍ പറഞ്ഞു.
ഞാന്‍ സമ്മിയുമായി സംസാരിച്ചു. ഞാന്‍ കുറച്ച് നാള്‍കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എന്റെ ശരീരത്തെ തള്ളി നീക്കി രണ്ട് വര്‍ഷം കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ എന്നെത്തന്നെ സജ്ജീകരിക്കുമെന്ന് ഞാന്‍ കരുതുന്നു.
2026 ലെ ലോകകപ്പ് കളിക്കാന്‍ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ എനിക്ക് ഗെയിമില്‍ നിന്ന് മാറിനില്‍ക്കാമായിരുന്നു. എന്നാല്‍ എനിക്ക് ഇപ്പോഴും പന്ത് അടിക്കണമെങ്കില്‍ എവിടെയും പന്ത് അടിക്കാന്‍ കഴിയും, ഇപ്പോഴും നല്ല വേഗതയില്‍ ബോള്‍ ചെയ്യുന്നു, ഇപ്പോഴും ഫിറ്റായിരിക്കുന്നു. അതിനാല്‍ എന്തുകൊണ്ടാണ് ഞാന്‍ ക്രിക്കറ്റ് നിര്‍ത്തേണ്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല- റസ്സല്‍ കൂട്ടിച്ചേര്‍ത്തു.