നീ എന്റെ കരിയർ നശിപ്പിച്ചു വിരാട്, സഹീർ ഖാൻ കോഹ്‌ലിയോട് അത് പറഞ്ഞതായി ഇഷാന്ത് ശർമ്മയുടെ വെളിപ്പെടുത്തൽ; അത് പറഞ്ഞപ്പോൾ അവന് സങ്കടമായി എന്ന് സഹീർ ഖാന്റെ പ്രതികരണം ; ഞെട്ടലിൽ ക്രിക്കറ്റ് ലോകം

2014ൽ നടന്ന പരമ്പരയിൽ ബ്രണ്ടൻ മക്കല്ലത്തിന്റെ ക്യാച്ച് വിരാട് കോഹ്‌ലി കൈവിട്ടപ്പോൾ ‘നിങ്ങൾ എന്റെ കരിയർ അവസാനിപ്പിച്ചു’ എന്ന് മുൻ ഇന്ത്യൻ സീമർ സഹീർ ഖാൻ വിരാട് കോഹ്‌ലിയോട് പരിഹാസപൂർവ്വം പറഞ്ഞതായി ഇഷാന്ത് ശർമ്മ അവകാശപ്പെട്ടതിന് ശേഷം, സഹീർ ഖാൻ അത് നിഷേധിച്ച്, “ഞാൻ അങ്ങനെ പറഞ്ഞില്ല” എന്ന് പറഞ്ഞു.

ഇഷാന്ത് പരാമർശിച്ച ആ വെല്ലിംഗ്ടണിൽ നടന്ന ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ മക്കല്ലം ട്രിപ്പിൾ സെഞ്ച്വറി നേടിയ മത്സരത്തിന് ശേഷം സഹീർ ഖാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ഇവിടെ ഓർക്കാം. ജിയോ സിനിമയിൽ സംസാരിക്കുമ്പോൾ ശർമ്മയാണ് ഈ പഴയ സംഭവം ഓർമിപ്പിച്ച് കഥ പറഞ്ഞത്,

“ഞങ്ങൾ വെല്ലിംഗ്ടണിൽ കളിക്കുക ആയിരുന്നു. ബ്രണ്ടൻ മക്കല്ലം 300 റൺസ് നേടിയിരുന്നു, വിരാട് കോഹ്‌ലി ഒരു ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. ശേഷം വിരാട് സഹീറിനോട് ക്ഷമ പറഞ്ഞു ‘വിഷമിക്കേണ്ട, നമുക്ക് അവനെ പുറത്താക്കാം. സഹീർ വിരാടിനെ ആശ്വസിപ്പിച്ചു. ചായ കുടിക്കുന്നതിനിടയിൽ, കോഹ്‌ലി വീണ്ടും ക്ഷമിക്കണം എന്നുപറഞ്ഞപ്പോൾ വിഷമിക്കേണ്ടെന്ന് സാക്ക് അവനോട് പറഞ്ഞു. മൂന്നാം ദിവസം ചായയ്ക്കിടെ കോഹ്‌ലി ക്ഷമാപണം നടത്തിയപ്പോൾ സാക്ക് പറഞ്ഞു, ‘നീ എന്റെ കരിയർ അവസാനിപ്പിച്ചു,’ സഹീർ പറഞ്ഞതായി ശർമ്മ പറഞ്ഞു.

സഹീർ ഇഷാന്തിനെ തിരുത്തി ഇങ്ങനെ പറഞ്ഞു, “മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ പറഞ്ഞത്, ഗ്രഹാം ഗൂച്ചിനെ പുറത്താകാൻ ഉള്ള അവസരം കിരൺ മോറെ നശിപ്പിച്ചിരുന്നു അന്ന് ഗ്രഹാം 300 റൺസ് നേടി. അതിന് ശേഷം ഒരു ക്യാച്ച് ഡ്രോപ്പ് ചെയ്തത് വിരാട് നീയാണ് വിരാട് , അവിടെ അവൻ 300 റൺസ് നേടി. അങ്ങനെ സംസാരിക്കരുതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, സ്വാഭാവികമായും, വിരാടിന് അത് വിഷമമായി. ” സഹീർ പറഞ്ഞു.

Read more

കളിയിൽ ഇന്ത്യ മികച്ച നിലയിൽ നിൽക്കെ ആയിരുന്നു മക്കല്ലത്തിന്റെ ഗംഭീര പ്രകടനം. ആ ഇന്നിംഗ്സ് വഴി ടീമിന് സമനില സമ്മാനിക്കാനും താരത്തിന് സാധിച്ചു.