"ടെൻ ഹാഗ് മുട്ടുകുത്തി റൊണാള്ഡോയോട് മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നു" ടെൻ ഹാഗിനെതിരെ പൊട്ടിത്തെറിച്ച് പിയേഴ്‌സ് മോർഗൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാജി ക്രിസ്റ്റ്യാനോ റൊണാൾഡോയോട് മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ പിയേഴ്‌സ് മോർഗൻ ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. പിയേഴ്‌സ് മോർഗനുമായി റൊണാൾഡോ കൊടുത്ത അഭിമുഖത്തിനൊടുവിലാണ് താരം ടീം വിട്ട് പോകേണ്ടി വന്നതെന്ന് ശ്രദ്ധിക്കണം.

ടെൻ ഹാഗ് പരിശീലകനായി എത്തിയതോടെ പല മത്സരങ്ങളിലും റൊണാൾഡോ പകരക്കാരുടെ ബഞ്ചിലായി ഒതുങ്ങിയിരുന്ന റൊണാൾഡോ അഭിമുഖത്തിൽ മാനേജ്മെന്റിന് എതിരെയും പരിശീലകനെതിരെയും പറഞ്ഞതോടെയാണ് ഒടുവിൽ പുറത്തായത്.

ടോട്ടൻഹാമിനെ 2-0ന് തോൽപ്പിച്ചതിന്റെ 88-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പകരക്കാരനായി ഇറക്കാൻ പരിശീലകൻ തീരുമാനിച്ചു. അത് താരത്തിന്റെ രോഷത്തിന് കാരണമായി, എന്നാൽ റൊണാൾഡോ പകരക്കാരനായി എതാൻ വിസമ്മതിച്ചു.

ടോക്ക്‌സ്‌പോർട്ടിനോട് മോർഗൻ പ്രതികരിച്ചത് ഇങ്ങനെ:

“തീർച്ചയായും ഇല്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയോട് കാണിച്ച അനാദരവിന് ടെൻ ഹാഗ് മുട്ടുകുത്തി നിന്ന് മാപ്പ് പറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

Read more

റൊണാൾഡോ പോയതെന്ന് ശേഷം കളിച്ച എല്ലാ മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ ടീമിന് കഴിഞ്ഞിരുന്നു.