ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിശീലകനായ കാർലോസ് ക്വിറോസ് പോർച്ചുഗൽ ടീമിൽ ഉണ്ടായിരുന്ന അനുഭവങ്ങൾ ഇപ്പോൾ പങ്ക് വെച്ചിരിക്കുകയാണ്. റൊണാൾഡോയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച താരമാകാനുള്ള കഴിവ് ഉണ്ടെന്നു അന്നേ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നാണ് കാർലോസ് ക്വിറോസ് പറയുന്നത്.
കാർലോസ് ക്വിറോസ് പറയുന്നത് ഇങ്ങനെ:
” ഒരിക്കൽ ഞാൻ അവനെ എന്റെ ഓഫീസിലോട്ട് വിളിച്ചു.’ ഞാൻ നിനക്ക് ഒരു ചലഞ്ച് തരാം, നീ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകാനുള്ള കഴിവുള്ളവനാണ്, ആ വരദാനത്തിന് നീ എന്നും നന്ദി ഉള്ളവനായിരിക്കണം. നിന്നെ സഹായിക്കാനാണ് ഞാൻ ഇവിടെ ഉള്ളത്”
കാർലോസ് ക്വിറോസ് തുടർന്നു:
” പക്ഷെ എനിക്ക് അതിനു മുൻപ് നിനക്ക് രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന് അറിയണം. ഇല്ലെങ്കിൽ നിനക്കു വേണ്ടി എന്റെ സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ ഇതായിരുന്നു ഞാൻ അവനോട് പറഞ്ഞത്. പിറ്റേ ദിവസം എന്റെ മുറിയുടെ വാതിൽ മുട്ടി അവൻ പറഞ്ഞു നമ്മൾ എപ്പോഴാണ് തുടങ്ങുന്നത് എന്ന്. പരിശീലനത്തിന് ആദ്യം എത്തുന്നതും റൊണാൾഡോയാണ്” കാർലോസ് ക്വിറോസ് പറഞ്ഞു.