മെസിയുമായി നടന്ന വഴക്കിനെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹമുണ്ട്, പക്ഷെ...വലിയ വെളിപ്പെടുത്തലുമായി റോഡ്രിഗോ രംഗത്ത്

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് വേണ്ടിയുള്ള മറ്റൊരു മിന്നുന്ന പ്രകടനത്തിന് ശേഷം, അടുത്തിടെ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ ലയണൽ മെസ്സിയുമായുള്ള വഴക്കിനെക്കുറിച്ച് ബ്രസീലിയൻ യുവതാരം റോഡ്രിഗോയോട് മാധ്യമങ്ങൾ ചോദിച്ചു. ഇരുവരും ബ്രസീലുമായുള്ള അർജന്റീനയുടെ മത്സരത്തിനിടെ പരസ്പരം ഏറ്റുമുട്ടുകയും സംഭവം കൈയാങ്കളിയുടെ അടുത്ത് വരെ എത്തുകയും ചെയ്തിരുന്നു.

ഫുട്‍ബോളിലെ വലിയ ശക്തരായ രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം മുഴുവൻ വലിയ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. മത്സരത്തിൽ റോഡ്രിഗോയും മെസ്സിയും ഏറ്റുമുട്ടുന്നത് കണ്ടെങ്കിലും എന്താണ് സംസാരിച്ചത് എന്നത് ഒരു രഹസ്യമായി തുടരുന്നു. അതിലുപരിയായി, സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് റോഡ്രിഗോയെ അദ്ദേഹത്തിന്റെ ക്ലബ്ബായ റയൽ മാഡ്രിഡ് വിലക്കിയിട്ടുണ്ട്.

“എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല, മാഡ്രിഡ് എന്നെ അനുവദിക്കില്ല,” റോഡ്രിഗോ മാധ്യമപ്രവർത്തകരോട് തമാശ പറഞ്ഞു.

ഫോമിലെ ഉയർച്ചയെക്കുറിച്ച് ചോദിച്ചപ്പോൾ, ഈ സീസണിൽ റയൽ മാഡ്രിഡിനൊപ്പം താൻ നടത്തിയ കഠിനാധ്വാനത്തിലേക്ക് റോഡ്രിഗോ എല്ലാം മാറ്റിവച്ചു.“എനിക്ക് മാറ്റം വിശദീകരിക്കാൻ കഴിയില്ല, പക്ഷേ എനിക്ക് ജോലി തുടരേണ്ടതുണ്ട്,” റോഡ്രിഗോ പറഞ്ഞു. “കാര്യങ്ങൾ നന്നായി നടക്കാത്തപ്പോൾ ഞാൻ കഠിനമായി അധ്വാനം ചെയ്തു, ഇപ്പോൾ എല്ലാം നന്നായി പോകുന്നു, അത് തന്നെ കാര്യം, നിങ്ങൾ അധ്വാനം തുടരണം. മെസിയുമായി സംഭവിച്ച കാര്യങ്ങൾ മറക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” താരം പറഞ്ഞു .

കരിം ബെൻസേമ പോലെ ഒരു സൂപ്പർ താരം ക്ലബ് വിട്ട് പോയിട്ടും അതൊന്നും ബാധിക്കാതെ മികച്ച പ്രകടനമാണ് ടീം ഇപ്പോൾ നടത്തുന്നത്