പിഎസ്ജിയുടെ കാര്യം ഇങ്ങനെ പോയാൽ ഉടനെ തീരുമാനം ആകും; കേസ് വിജയിക്കാൻ ഒരുങ്ങി എംബപ്പേ

പിഎസ്ജിയിലെ ഏറ്റവും മികച്ച താരമായിരുന്നു കിലിയൻ എംബപ്പേ. എന്നാൽ ഈ വർഷം നടന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേ റയൽ മാഡ്രിഡിലേക്ക് ട്രാൻസ്ഫർ വാങ്ങി പോയിരുന്നു. എന്നാൽ പിഎസ്ജിക്ക് വൻതോതിൽ നഷ്ടമുണ്ടാക്കിയ ട്രാൻസ്ഫർ ആയിരുന്നു എംബാപ്പയുടേത്. റയലിലേക്ക് ഫ്രീ ട്രാൻസ്ഫർ ആയിട്ടാണ് താരം പോയത്. അതിലൂടെ കോടികളുടെ നഷ്ടമാണ് പിഎസ്ജിക്ക് ഉണ്ടായിട്ടുള്ളത്.

എംബാപ്പയെ പിടിച്ച് നിർത്താൻ ഒരുപാട് തവണ പിഎസ്ജി ശ്രമിച്ചിരുന്നു. പക്ഷെ കോൺട്രാക്ട് പുതുക്കാൻ എംബപ്പേ തയ്യാറായിരുന്നില്ല. പിഎസ്ജിയിൽ നിന്നും എംബാപ്പയ്ക്ക് സാലറി ബോണസ് അടക്കം ഒരുപാട് പണം ലഭിക്കാൻ ഉണ്ടായിരുന്നു. എന്നാൽ താരത്തിനോടുള്ള ദേഷ്യത്തിൽ പിഎസ്ജി അത് പിടിച്ച് വെച്ചു. അവസാനത്തെ മൂന്നു മാസത്തെ സാലറിയും, കൂടാതെ ലോയൽറ്റി ബോണസും പിഎസ്ജി നൽകിയില്ല.

എംബാപ്പയുടെ അമ്മയുമായി പിഎസ്ജി അധികൃതർ സംസാരിച്ചിരുന്നു. കാര്യങ്ങൾ ഒന്നും നാടകത്തെ വന്നപ്പോൾ അവർ നിയമനടപടി സ്വീകരിക്കുകയായിരുന്ന. ഫ്രഞ്ച് ലീഗിന്റെ കമ്മീഷനെ ആയിരുന്നു എംബപ്പേ സമീപിച്ചിരുന്നത്. ഇതോടെ കേസ് എംബാപ്പയ്ക്ക് അനുകൂലമാവുകയും ഉടൻ തന്നെ താരത്തിന് 55 മില്യൺ യൂറോ നൽകാൻ നിർദേശിക്കുകയും ചെയ്യ്തു. ഫ്രഞ്ച് മാധ്യമങ്ങൾ തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്.

കേസിന്റെ വിധിക്കെതിരെ പിഎസ്ജി അപ്പീൽ പോകുമോ എന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. ഏതായാലും ഇക്കാര്യത്തിൽ എംബപ്പേയുടെ ഭാഗത്താണ് ന്യായം എന്നുള്ളത് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. വിധി വരുന്നതിന് മുൻപ് പല തവണ പിഎസ്ജി എംബാപ്പയുമായി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു. അതിൽ ഒരു തുക നൽകാനും ടീം തയ്യാറായിരുന്നു. പക്ഷെ അതിനൊന്നും താരം വഴങ്ങിയില്ല. 55 മില്യൺ യൂറോ പൂർണമായും ലഭിക്കണം എന്നതിൽ നിന്നും അദ്ദേഹം പിന്മാറിയില്ല