എംബപ്പേ, വിനി, ജൂഡ് എന്നിവർ എന്റെ ഉറക്കം കളഞ്ഞു; റയൽ മാഡ്രിഡ് പരിശീലകൻ പറയുന്നതിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് നിലവിൽ റയൽ മാഡ്രിഡ്. ഈ വർഷം നടന്ന ചാമ്പ്യൻ ലീഗിൽ മികച്ച പ്രകടനം നടത്തി ട്രോഫി ഉയർത്താൻ അവർക്ക് സാധിച്ചു. ടീമിലേക്ക് ഫ്രഞ്ച് താരം കൈലിയൻ എംബപ്പേ കൂടെ ജോയിൻ ചെയ്തതോടെ റയൽ വീണ്ടും കരുത്തരായ മാറി. ഇന്ന് യുവേഫ സൂപ്പർ കപ്പിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഇറ്റാലിയൻ കരുത്തരായ അറ്റലാന്റയാണ്. താരങ്ങളെ പറ്റിയും മത്സരത്തെ കുറിച്ചും പരിശീലകൻ സംസാരിച്ചു.

കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

“എനിക്കിപ്പോൾ വലിയ ഒരു പ്രശ്നമാണ് ഉള്ളത്. ഏത് താരങ്ങളെ കളിപ്പിക്കണം? ഏതൊക്കെ താരങ്ങളെ പുറത്തിരുത്തണം എന്ന ചിന്ത മാത്രമായിരുന്നു ഈ സമ്മർ വെക്കേഷനിൽ എനിക്ക് ഉണ്ടായിരുന്നത്. യഥാർത്ഥത്തിൽ അവരുടെ വരവ് എന്റെ സമ്മർ നശിപ്പിച്ചു എന്ന് തന്നെ പറയേണ്ടിവരും.പക്ഷേ ഇത് വളരെ സിമ്പിളാണ്.എന്തെന്നാൽ അവർ എല്ലാവരും മികച്ച താരങ്ങളാണ്. അതുകൊണ്ടാണ് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ട് വരുന്നത്. പക്ഷേ ഈ പ്രശ്നം ഒരുപാട് കാലം നിലനിൽക്കില്ല. കാരണം ഈ സീസണിൽ 70 മത്സരങ്ങളോളം ഞങ്ങൾക്ക് കളിക്കേണ്ടി വരും. ഒരേ ഇലവൻ വെച്ച് ഇത്രയും മത്സരങ്ങൾ കളിക്കില്ലല്ലോ. അതുകൊണ്ടുതന്നെ എല്ലാവർക്കും അവസരങ്ങൾ ലഭിക്കും. കഴിഞ്ഞ സീസണിൽ കുറച്ച് അവസരങ്ങൾ ലഭിച്ചവർ പോലും കൂടുതലായിട്ട് കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. ഇത്തവണ അതിൽ നിന്നൊക്കെ മാറ്റം വരും ” കാർലോ അഞ്ചലോട്ടി പറഞ്ഞു.

Read more

ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, കൈലിയൻ എംബപ്പേ എന്നിവർ ഒരു ടീമിന് വേണ്ടി ഒരുമിച്ച് കളിക്കുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ മികച്ച ആരാധക പിന്തുണ ലഭിക്കുന്ന ടീമും റയൽ മാഡ്രിഡ് ആണ്. റോഡ്രിയുടെ മികവും ടീമിന് ഗുണകരമാകും. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ എൻഡ്രിക്ക് അവസരം ലഭിക്കില്ല. മത്സരത്തിന്റെ ഗതി അനുസരിച്ചായിരിക്കും താരത്തിനെ അഞ്ചലോട്ടി ഉപയോഗപ്പെടുത്തുക.