"ഈ വർഷം ഞങ്ങൾ ഒരുപാട് കപ്പുകൾ നേടും"; ലൂക്ക മോഡ്രിച്ച് റയൽ മാഡ്രിഡ് ക്യാപ്റ്റൻ

അടുത്ത 2025 വർഷം വരെ തന്റെ ക്ലബ്ബായ റയൽ മാഡ്രിഡിൽ കരാർ പുതുക്കി ലൂക്ക മോഡ്രിച്ച്. കഴിഞ്ഞ മാസം ആയിരുന്നു താരത്തിന്റെ കരാർ അവസാനിച്ചത്. പിന്നീട് അദ്ദേഹം യൂറോ കപ്പ് തയ്യാറെടുപ്പുകളുടെ തിരക്കിലേക്ക് ക്രോയേഷ്യൻ ടീമിലേക്ക് പോയിരുന്നു. യൂറോ കപ്പിൽ ക്രോയേഷ്യ പുറത്തായതോടെ താരം ക്ലബ് മത്സരങ്ങളിലേക്ക് തിരികെ എത്തി. ഇപ്പോഴിതാ തന്റെ കരാർ പുതുക്കി റയലിന്റെ പുതിയ ക്യാപ്റ്റനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിൽ ലൂക്ക മോഡ്രിച്ച് പറഞ്ഞത് ഇങ്ങനെ:

” ഈ വർഷം ഞങ്ങൾ ഒരുപാട് ടൈറ്റിലുകൾ നേടും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് എല്ലാം തന്നത് റയൽ മാഡ്രിഡ് ക്ലബ് ആണ്. അതിന് വേണ്ടി ഞാൻ ഏത് അറ്റം വരെയും സഞ്ചരിക്കും. ഇത് എന്റെ വീടാണ്. എന്റെ ഫുൾ പൊട്ടെൻഷ്യലും ഞാൻ ഈ ടീമിന് വേണ്ടി നൽകും. ഈ സീസൺ ഞങ്ങൾ ശെരിക്കും ആസ്വദിക്കും” ലൂക്ക പറഞ്ഞു.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീമാണ് റയൽ മാഡ്രിഡ്. ഈ കഴിഞ്ഞ ദിവസം ആയിരുന്നു ഫ്രഞ്ച് താരം കൈലിയൻ എംബാപ്പയെ റയൽ മാഡ്രിഡ് ക്ലബുകാർ അവതരിപ്പിച്ചത്. ചടങ്ങിൽ കാണികളായി 80000 പേരും വന്നു. എംബപ്പേ, വിനീഷിയസ് ജൂനിയർ എന്നിവരുടെ കൂടെ ക്യാപ്റ്റനായി ലൂക്കയും കൂടെ ടീമിൽ ഉള്ളപ്പോൾ ഇവരെ വെല്ലാൻ വേറെ ഒരു ടീമിനും സാധിക്കില്ല എന്നത് ഉറപ്പാണ്. ഈ വർഷത്തെ യുവേഫ ചാംപ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായത് റയൽ മാഡ്രിഡ് ആണ്.