EURO CUP 2024: റൊണാൾഡോ ഇന്നലെ പ്രതികാരം നടത്തിയത് തുർക്കിയോട് ആയിരുന്നില്ല, അത് സഹതാരത്തോട് ആയിരുന്നു; ചർച്ചയായി 55 ആം മിനിറ്റിലെ സംഭവം

തുർക്കിയുമായിട്ടുള്ള മത്സരത്തിലെ വിജയത്തോടെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി പോർച്ചുഗൽ  അടുത്ത റൗണ്ടിൽ എത്തിയിരിക്കുകയാണ് .  3-0 ത്തിന്റെ തകർപ്പൻ ജയം ആണ് സ്വന്തമാക്കിയത്. പോർച്ചുഗലിന് വേണ്ടി ബെർണാഡോ സിൽവയും, സാമേറ്റ് ആകൈദിനും, ബ്രൂണോ ഫെർണാണ്ടസും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ തുടക്കം മുതൽ പൂർണമായ അധ്യപത്യത്തിലായിരുന്നു പറങ്കിപ്പട കളിച്ചത്. പക്ഷെ കളിക്കളത്തിൽ റൊണാൾഡോ എന്ന താരത്തെ മറന്ന പോലെ ആയിരുന്നു പോർച്ചുഗൽ താരങ്ങളുടെ പെരുമാറ്റം. ക്രിസ്റ്റ്യാനോ ഫ്രീ ആയിട്ട് നിൽക്കുമ്പോഴും അദ്ദേഹത്തിന് പാസുകൾ കൊടുക്കാതെ കളി മുൻപോട്ട് കൊണ്ട് പോകുകയായിരുന്നു മറ്റു താരങ്ങൾ ചെയ്യ്തത്.

റൊണാൾഡോയും സഹതാരം ബ്രൂണോ ഫെർണാണ്ടസും തമ്മിൽ ചേർച്ച കുറവുണ്ട് എന്ന പരക്കെ അഭ്യൂഹം കുറച്ചുകാലമായി സജീവമാണ് . അതിന്റെ തെളിവുകൾ ഇന്നലത്തെ മത്സരത്തിൽ കാണാനും പറ്റി.  കളി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ റൊണാൾഡോയ്ക്ക് പാസുകൾ നൽകാതെ വന്നപ്പോൾ തന്നെ താരത്തിന് കാര്യം മനസിലായി. ഫ്രീ ആയിട്ട് നിൽക്കുന്ന തനിക്ക് ടീം മേറ്റ്സ് ആരും തനിക്ക് പാസ് നൽകുന്നില്ല എന്ന നിരാശ ആ മുഖത്ത് നിന്ന് വ്യക്തമായിരുന്നു.

അവിടെയാണ് റൊണാൾഡോ എന്ന മനുഷ്യൻ തന്റെ റേഞ്ചും മനസിന്റെ വലിപ്പവും കാണിക്കുന്ന ഒരു സംഭവത്തിന്റെ ഭാഗമായത്. 55 ആം മിനിറ്റിൽ റൊണാൾഡോയ്ക്ക് ഗോൾ അടിക്കാൻ അവസരം ഉണ്ടായിട്ടും ഫ്രീ പോസ്റ്റിന്റെ മുൻപിൽ വെച്ച സഹതാരം ബ്രൂണോ ഫെർണാണ്ടസിനു പാസ് കൊടുത്ത് ഗോൾ അടിപിച്ച് മധുര പ്രതികാരം വീട്ടിയെന്ന് പറയാം. ‘നീയൊന്നും എനിക്ക് പാസ് നൽകില്ല പക്ഷെ ഞാൻ പാസ് നൽകും’ എന്ന തരത്തിലുള്ള ചിരിയും റൊണാൾഡോയിൽ കാണാൻ സാധിച്ചു .

Read more

മത്സരത്തിന്റെ എല്ലാ സമയത്തും ആധിപത്യം പുലർത്തിയ പറങ്കിപ്പട അർഹിച്ച ജയം തന്നെയാണ് സ്വന്തമാക്കിയത്. അടുത്ത മത്സരത്തിൽ ജോർജിയയെ നേരിടും.