കോണ്‍ഗ്രസ് തന്നെ അവഗണിച്ചാല്‍ താന്‍ കോണ്‍ഗ്രസിനെയും അവഗണിക്കുമെന്ന വ്യക്തമായ സന്ദേശമാണ് ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ നല്‍കുന്നത്. 2024 ല്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാന്‍ തെയ്യാറായില്ലങ്കില്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ സി പിഎം പിന്തുണയോടെ സ്വതന്ത്രനായി മല്‍സരിക്കാനാണ് തരൂര്‍ ആഗ്രഹിക്കുന്നത്. തന്റെ അടുത്ത സുഹൃത്തായ പിണറായി സഹായിച്ചാല്‍ അത് നിഷ്പ്രയാസം നടക്കുമെന്ന് തരൂരിനറിയാം.