സ്വര്‍ണം വീണ്ടും കുതിപ്പില്‍. തുടര്‍ച്ചയായ വന്‍കുതിപ്പില്‍ സംസ്ഥാനത്ത് സ്വര്‍ണം പവന്‍ വില 640 രൂപ വര്‍ധിച്ച് 58,280 രൂപയിലെത്തി. സ്വര്‍ണം ഗ്രാമിന് വില 80 രൂപ ഉയര്‍ന്ന് 7,285 രൂപയുമായി. ഈ ആഴ്ചയില്‍ മാത്രമായി 1,360 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. തുടര്‍ച്ചയായ വിലവര്‍ദ്ധന നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
യുവാക്കള്‍ക്കിടയില്‍ ട്രെന്റിംഗായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 6,015 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന് വില. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന് വില 48,120 രൂപയായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ദ്ധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില 2,700 ഡോളറിനു മുകളിലെത്തി. കഴിഞ്ഞ ദിവസം ഔണ്‍സ് സ്വര്‍ണത്തിന് ഒരു ശതമാനത്തിലധികം വില ഉയര്‍ന്നിരുന്നു. യുഎസിലെ നവംബറിലെ ചില്ലറവിലക്കയറ്റ കണക്ക് ഇന്ന് പുറത്തു വരുന്നതിനു മുന്നോടിയായാണ് സ്വര്‍ണത്തിന്റെ ഉയര്‍ച്ച.
Read more
വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ ഇതോടെ ആശങ്കയിലാണ്. സ്വര്‍ണത്തിന്റെ തുടരെയുള്ള വിലക്കയറ്റം എന്നാല്‍ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഏറെ പ്രതീക്ഷയും നല്‍കുന്നുണ്ട്.