700 തൊഴിലാളികള്‍ ഏഴ് മാസം കൊണ്ടൊരുക്കിയ ബ്രഹ്‌മാണ്ഡ സെറ്റ്; വിസ്മയമായി 'ഹീരാമണ്ഡി' സെറ്റ്

സഞ്ജയ് ലീലാ ബന്‍സാലി ചിത്രങ്ങളില്‍ രാജകീയ പ്രൗഡിയുള്ള ഗംഭീര സെറ്റുകളാണ് ഉണ്ടാവാറുള്ളത്. സിനിമ മാത്രമല്ല, സിനിമയിലെ സെറ്റുകളും പ്രേക്ഷകര്‍ക്ക് മികച്ച വിഷ്വല്‍ ട്രീറ്റ് ആണ് സമ്മാനിക്കാറുള്ളത്. ദേവ്ദാസ്, രാംലീല, ബാജിറാവു മസ്താനി, പദ്മാവത് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്.

നിലവില്‍ പീരിയോഡ് ഡ്രാമാ സീരീസായ ‘ഹീരമാണ്ഡി: ദി ഡയമണ്ട് ബസാര്‍’ എന്ന വെബ് സീരിസ് ഒരുക്കുകയാണ് സഞ്ജയ് ലീല ബന്‍സാലി. 700 തൊഴിലാളികള്‍ ഏഴ് മാസം കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ സെറ്റിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

Exclusive: AD visits the world of Heeramandi, Sanjay Leela Bhansali's  biggest set production | Architectural Digest India

മൂന്ന് ഏക്കര്‍ സ്ഥലത്താണ് ബ്രഹ്‌മാണ്ഡ സെറ്റ് ഒരുക്കിയിരിക്കുന്നത്. 700 കരകൗശല വിദഗ്ധരാണ് മുംബൈ ഫിലിം സിറ്റിയില്‍ ഏഴ് മാസത്തോളമെടുത്ത് സെറ്റ് നിര്‍മ്മിച്ചത്. കൊട്ടാരം അടക്കമുള്ള പ്രധാന ലൊക്കേഷനുകളാണ് സെറ്റിട്ടിരിക്കുന്നത്. 60,000 മരക്കഷ്ണങ്ങളും മെറ്റല്‍ ഫ്രെയിമുകളും ഉപയോഗിച്ചാണ് സെറ്റിന്റെ പ്രധാന ഭാഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Exclusive: AD visits the world of Heeramandi, Sanjay Leela Bhansali's  biggest set production | Architectural Digest India

മുഗള്‍ മിനിയേച്ചര്‍ പെയിന്റിംഗുകള്‍, ഫ്രെസ്‌കോകള്‍, ബ്രിട്ടീഷ് ഓഫീസര്‍മാരുടെ കൊളോണിയല്‍ ഛായാചിത്രങ്ങള്‍, ജനല്‍ ഫ്രെയിമുകളിലെ ഫിലിഗ്രി വര്‍ക്ക്, തറയിലെ ഇനാമല്‍ കൊത്തുപണികള്‍, കൊത്തുപണികളോട് കൂടിയ തടി വാതിലുകള്‍ തുടങ്ങി വളരെ സൂഷ്മമായ ഭാഗങ്ങളില്‍ പോലും വിട്ടുവീഴ്ച ചെയ്യാതെയാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്.

15 Best stills from the first look of Sanjay Leela Bhansali's Heeramandi |  Filmfare.com

ഹീരമാണ്ഡിക്കായി ഒരുക്കിയത് തന്റെ എക്കാലത്തെയും വലിയ സെറ്റ് ആണെന്ന് ബന്‍സാലി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ലാഹോറിലെ ഹീരമാണ്ഡി എന്ന സ്ഥലത്ത് ജീവിച്ചിരുന്ന നാലു സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.

Heeramandi first look: Sanjay Leela Bhansali's debut show takes you back in  time | Web Series - Hindustan Times

നെറ്റിഫ്‌ളിക്‌സില്‍ സ്ട്രീമിംഗിന് ഒരുങ്ങുന്ന സീരീസില്‍ മനീഷ കൊയ്രാള, സോനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗാള്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. മെയ് 1ന് ആണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുന്നത്.