തനിക്കൊരു പ്രശ്‌നം വന്നാല്‍ സഹായം ചോദിക്കാവുന്ന തരത്തില്‍ ദുല്‍ഖറുമായി സൗഹൃദമുണ്ടെന്ന് നടി അനുപമ പരമേശ്വരന്‍. ആശാനെ എന്നാണ് ദുല്‍ഖറിനെ വിളിക്കുന്നത്. താന്‍ എന്തെങ്കിലും പൊട്ടത്തരം ചെയ്താല്‍ അത് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് തരാനും നല്ലത് ചെയ്താല്‍ അഭിനന്ദിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട് എന്നാണ് അനുപമ പറയുന്നത്.
നല്ല പ്രോജക്ടുകള്‍ വരാത്തതു കൊണ്ടാണ് ചെയ്യാത്തത്. ചില സമയത്ത് നല്ല സ്‌ക്രിപ്റ്റുകള്‍ വന്നപ്പോള്‍ തനിക്കത് ചെയ്യാനും പറ്റിയില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ദുല്‍ഖറൊരു ജെമ്മാണ്. താന്‍ ആശാനെ എന്നാണ് ദുല്‍ഖറിനെ വിളിക്കാറുള്ളത്.
ജോമോന്റെ സുവിശേഷങ്ങള്‍ വേണ്ടി വളരെ കുറച്ച് ദിവസങ്ങളെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു. എന്നിട്ടും എപ്പോഴും അദ്ദേഹം സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അത്ര വലിയൊരു സ്റ്റാറായിട്ട് കൂടി. താന്‍ എന്തെങ്കിലും പൊട്ടത്തരം ചെയ്താല്‍ അത് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് തരാനും നല്ലത് ചെയ്താല്‍ അഭിനന്ദിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്.
പിന്നെ മണിയറയില്‍ അശോകന്‍ ചെയ്തപ്പോള്‍ അദ്ദേഹം തന്റെ നിര്‍മാതാവായി. അങ്ങനെയാണ് സൗഹൃദം ആരംഭിച്ചത്. തങ്ങള്‍ എപ്പോഴും സംസാരിക്കുന്നവര്‍ ഒന്നുമല്ല. പക്ഷെ തനിക്കൊരു പ്രശ്‌നം വന്നാല്‍, പോയി പറഞ്ഞാല്‍ അദ്ദേഹം തീര്‍ച്ചയായും പരിഹാരം കണ്ടെത്തി തരും എന്നാണ് അനുപമ പറയുന്നത്.
Read more
2017ല്‍ ആണ് ജോമോന്റെ സുവിശേഷങ്ങള്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഒരു നായിക അനുപമ ആയിരുന്നു. ദുല്‍ഖര്‍ ചിത്രം കുറുപ്പില്‍ ടൊവിനോയുടെ കഥാപാത്രത്തിന്റെ ഭാര്യ വേഷമാണ് അനുപമ ചെയ്തത്. ദുല്‍ഖര്‍ തന്നെ നേരിട്ടാണ് കുറുപ്പിലേക്ക് കഥാപാത്രം ചെയ്യാന്‍ ക്ഷണിച്ചതെന്ന് നേരത്തെ അനുപമ പറഞ്ഞിട്ടുണ്ട്.