പൗരത്വബില്ലിനെ എതിര്‍ക്കുന്ന എല്ലാ നല്ല മനസ്സുകളെയും തോല്‍പ്പിച്ച് വിണ്ടും കൈയടി: സുഡാനി ടീമിന്റെ പ്രതിഷേധത്തെ പരിഹസിച്ച് ഹരീഷ് പേരടി

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുന്ന സുഡാനി ടീമിനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. ഐഎഫ്എഫ്‌കെയില്‍ പാവപ്പെട്ട സിനിമാക്കാരുടെ അവസരം ഇല്ലാതാക്കിയിട്ട് അവിടെ നിന്ന് സ്വയം മാറി നില്‍ക്കാന്‍ സാമാന്യ ബുദ്ധിയില്ലാത്തവര്‍ വെറും കൈയ്യടികള്‍ക്ക് മാത്രമായി അവര്‍ഡദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നു എന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പേരടി പരിഹസിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

IFFK യിലെ പാവപ്പെട്ട സിനിമക്കാരുടെ… സിനിമക്കു വേണ്ടി ജീവിതം പണയം വെച്ച് സിനിമയെടുക്കുന്നവരുടെ… അവസരം ഇല്ലാതാക്കിയിട്ട്… അവിടെ നിന്ന് സ്വയം മാറി നില്‍ക്കാന്‍ സാമാന്യ ബുദ്ധിയില്ലാത്തവര്‍ വെറും കൈയ്യടികള്‍ക്ക് മാത്രമായി അവര്‍ഡദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നു…..(അവാര്‍ഡുകള്‍ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികള്‍ക്കിടയില്‍ വായിക്കപ്പെടേണ്ടേതാണ് ).. സാധാരണക്കാരുടെ ബോക്‌സോഫീസ് കൈയ്യടികള്‍ക്കായി ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്.. പൗരത്വബില്ലിനെ എതിര്‍ക്കുന്ന എല്ലാ നല്ല മനസ്സുകളെയും തോല്‍പ്പിച്ച് വിണ്ടുംകൈയടി … ഏജ്ജാതി പ്രതികരണം… നിങ്ങളോട് തിലകന്‍ ചേട്ടന്റെ ആ ഡയലോഗ് മാത്രം ആവര്‍ത്തിക്കുന്നു… “കത്തി താഴെയിടെടാ… നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടാന്‍…..

Read more

പൗരത്വ ഭേദഗതി-എന്‍ആര്‍സി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ വ്യക്തമാക്കിയിരുന്നു. അറുപത്തിയാറമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മികച്ച മലയാള ചിത്രമായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുത്തിരുന്നു. പുരസ്‌ക്കാര വിതരണ ചടങ്ങ് ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത്.