'അന്ധാധുനി'ൽ നായകനായി മനസിൽ കണ്ടത് ആ തെന്നിന്ത്യൻ സൂപ്പർ താരത്തെ: ശ്രീറാം രാഘവൻ

ബദ്‌ലാപൂർ, അന്ധാധുൻ എന്നീ രണ്ട് സിനിമകൾ കൊണ്ട് സിനിമാലോകത്ത് തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് ശ്രീറാം രാഘവൻ. കത്രീന കൈഫിനെയും വിജയ് സേതുപതിയെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവന്റെ ഏറ്റവും പുതിയ ചിത്രമായ ‘മെറി ക്രിസ്മസ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

2018-ൽ പുറത്തിറങ്ങിയ അന്ധാധുൻ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. കൂടാതെ ആ ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡും അന്ധാധുനിലൂടെ ആയുഷ്മാൻ ഖുരാനെ സ്വന്തമാക്കി.

ഇപ്പോഴിതാ ചിത്രത്തിൽ ആദ്യം താൻ നായകനായി തീരുമാനിച്ചിരുന്നത്
ഒരു തെന്നിന്ത്യൻ സൂപ്പർ താരത്തെയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ശ്രീറാം രാഘവൻ.

“അന്ധാധുനിൽ ആയുഷ്‌മാന് മുമ്പ് ഒരുപാട് നടന്മാരെ മനസിൽ കണ്ടിരുന്നു. എന്നാൽ എന്തുകൊണ്ടോ അവർക്ക് കഥ കണക്‌ട് ആയില്ല, അല്ലെങ്കിൽ അവർക്ക് ആ കഥയിൽ വിശ്വാസമുണ്ടായിരുന്നില്ലായിരിക്കാം. എന്നാലും എന്റെ മനസിൽ സൂര്യയായിരുന്നു ഉണ്ടായിരുന്നത്.

അതുപോലെ ബദ്‌ലാപൂരിൽ നവാസുദ്ദീൻ സിദ്ദിഖി ചെയ്‌ത റോളിൽ ആദ്യം മനസിൽ വന്ന മുഖം ധനുഷിന്റേതായിരുന്നു. എന്നാൽ ധനുഷിനെ കാസ്റ്റ് ചെയ്‌താൽ അപ്പുറത്തുള്ള നടനെയും മാറ്റേണ്ടി വരും.” എന്നാണ് ഒരു ബോളിവുഡ് മാധായമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീറാം രാഘവൻ പറഞ്ഞത്.