രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ തുറന്നു കാട്ടിയ അന്‍വര്‍ റഷീദ് ചിത്രമായിരുന്നു ട്രാന്‍സ്. ഫഹദ് ഫാസില്‍ മോട്ടിവേഷന്‍ സ്പീക്കറുടെ വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങല്‍ നടക്കുന്നത് ആംസ്റ്റര്‍ഡാമിലാണ്. എന്നാല്‍ ആ രംഗങ്ങള്‍ ചിത്രീകരിച്ചത് ഫോര്‍ട്ട്കൊച്ചിയില്‍ സെറ്റിട്ടായിരുന്നു. കലാസംവിധായകന്‍ അജയന് ചാലിശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു സെറ്റിന്റെ നിര്‍മ്മാണം. സെറ്റ് നിര്‍മിക്കുന്നതിന്റെ ചിത്രങ്ങളും മറ്റു വിവരങ്ങളും അജയന് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.
അജയന്റെ കുറിപ്പ്….
സത്യമാണ് ! ആംസ്റ്റര്‍ഡാം നമ്മുടെ കൊച്ചിയിലാണ്
“ആംസ്റ്റര്‍ഡാമിലെ റെഡ് ഡിസ്ട്രിക്റ്റില്‍ സിനിമാ ചിത്രീകരണത്തിനു അനുമതിയില്ലാത്തത് കൊണ്ട് ആ സ്ട്രീറ്റിലേക്ക് എന്‍ട്രിയെല്ലാം അവിടെത്തന്നെ ഷൂട്ട് ചെയ്തതിനു ശേഷം ബാക്കി, ഷൂട്ടിങ് ഫുട്ടേജ് നോക്കി നമ്മളിവിടെ ഫോര്‍ട്ട് കൊച്ചിയില്‍ സെറ്റ് ഇടുകയായിരുന്നു. അവിടത്തെ ആര്‍ക്കിടെക്ചറിനോട് സാമ്യമുള്ള ബില്‍ഡിങ് ഏരിയയില്‍ ആണ് സെറ്റ് ഇട്ടത്. ഏകദേശം 14 ദിവസങ്ങള്‍ എടുത്താണ് മഴദിവസങ്ങള്‍ക്കുള്ളിലും സെറ്റ് പൂര്‍ത്തിയാക്കിയത്.” ചിത്രങ്ങള്‍ പങ്കുവെച്ച് അജയന് കുറിച്ചു.
സത്യമാണ് !
ആംസ്റ്റർഡാം നമ്മുടെ കൊച്ചിയിലാണ് !!
ആംസ്റ്റർഡാം ലെ റെഡ് ഡിസ്ട്രിക്റ്റിൽ സിനിമാ ചിത്രീകരണത്തിനു…Posted by Ajayan Chalissery on Thursday, 16 April 2020
Read more
ഫഹദിനൊപ്പം നസ്രിയ നസീം, വിനായകന്, ഗൗതം വാസുദേവ് മേനോന്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്മജന്, അശ്വതി മേനോന്, ദിലീഷ് പോത്തന്, വിനീത് വിശ്വന്, ചെമ്പന്‍ വിനോദ്, അര്ജുന് അശോകന്, ശ്രിന്ദ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അമല്‍ നീരദ് ആയിരുന്നു.