സ്വര്‍ഗചിത്ര അപ്പച്ചന്റെ പരാതിയില്‍ എസ്.എന്‍. സ്വാമിക്കെതിരെ കേസെടുത്തു

സ്ഥലം ഈടു നല്‍കിയാല്‍ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്ന് വാഗ്ദാനം നല്‍കി 3 കോടിയിലേറെ രൂപ കൈപ്പറ്റി തന്നെ വഞ്ചിച്ചെന്ന സ്വര്‍ഗചിത്ര അപ്പച്ചന്റെ ( പി.പി ഏബ്രഹാം) പരാതിയില്‍ 4 പേര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു.

തിരക്കഥാകൃത്തായ എസ്.എന്‍. സ്വാമി, പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണന്‍, ഭാര്യ ഉഷാ ജയകൃഷ്ണന്‍, ജിതിന്‍ ജയകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.

Read more

മമ്മൂട്ടി ചിത്രമായ ് സിബിഐ അഞ്ചാം ഭാഗത്തിന്റെ നിര്‍മാതാവാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചത് എസ്എന്‍ സ്വാമിയായിരുന്നു.