മഴവില്ലഴകില്‍ പ്രയാഗ.. ജനിക്കാണെങ്കില്‍ പ്രയാഗയുടെ മുടി ആയിട്ടു ജനിക്കണം; കമന്റുമായി പേളി, വൈറല്‍

ഹെയര്‍ സ്റ്റൈലില്‍ കിടിലന്‍ പരീക്ഷണവുമായി പ്രയാഗ മാര്‍ട്ടിന്‍. ഹെയര്‍സ്‌റ്റൈലില്‍ കിടിലന്‍ മേക്കോവര്‍ ലുക്കുകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന താരമാണ് പ്രയാഗ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വൈറ്റ് നിറത്തിലുള്ള ഹെയറുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് പ്രയാഗ ആരാധകരെ അമ്പരപ്പിച്ചിരുന്നു.

വീണ്ടും മുടിയില്‍ ഹെയര്‍ കളര്‍ പരീക്ഷണം നടത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇത്തവണ അല്‍പ്പം കളര്‍ഫുളാണ് കാര്യങ്ങള്‍. ‘ഒന്നും മോശമായില്ല! എല്ലാം കുറച്ച് കളര്‍ഫുള്‍ ആയി’ എന്നാണ് പുത്തന്‍ ഹെയര്‍സ്‌റ്റൈലിലുള്ള വീഡിയോ ഷെയര്‍ ചെയ്ത് പ്രയാഗ കുറിച്ചത്. മഴവില്ല് പോലെ പല നിറങ്ങളും ചേര്‍ത്താണ് പ്രയാഗയുടെ പുതിയ പരീക്ഷണം.

നിരവധി സെലിബ്രിറ്റികളാണ് പ്രയാഗയുടെ പുതിയ ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. കൂട്ടത്തില്‍ നടിയും അവതാരകയുമായ പേളി മാണിയുടെ കമന്റാണ് ശ്രദ്ധ നേടുന്നത്. ‘ലെ മറ്റു ആളുകളുടെ മുടി: ജനിക്കാണെങ്കില്‍ പ്രയാഗയുടെ മുടി ആയിട്ടു ജനിക്കണം. ഫുള്‍ പൊട്ടന്‍ഷ്യല്‍ അണ്‍ലോക്ക്ഡ്’ എന്നാണ് പേളി കമന്റ് ചെയ്തത്.

Prayaga Marting New Hair style | Pearle Maaney

Read more

മുമ്പ് മുടിയ്ക്ക് വൈറ്റ് കളര്‍ അടിച്ചതിനെ കുറിച്ചു പ്രയാഗ പറഞ്ഞത് താന്‍ ഉദ്ദേശിച്ച കളര്‍ ഇതല്ലായിരുന്നു, ചെയ്തു വന്നപ്പോള്‍ ഇങ്ങനെയായി പോയതാണ് എന്നായിരുന്നു. സിനിമയില്‍ നിന്ന് കുറച്ചു നാള്‍ ബ്രേക്കെടുക്കാന്‍ തീരുമാനിച്ചതായും പ്രയാഗ വെളിപ്പെടുത്തിയിരുന്നു.