അച്ഛന് ദേശീയ അവാര്‍ഡ് ലഭിച്ച ഗാനം പുനരാവിഷ്‌കരിച്ച് ശ്രുതി ഹാസന്‍, വീഡിയോ

അച്ഛന്‍ കമല്‍ഹാസന്റെ “നായകന്‍” എന്ന ചിത്രത്തിലെ “”തേന്‍പാണ്ടി സീമയിലെ”” എന്ന ഗാനം പുനരാവിഷ്‌കരിച്ച് ശ്രുതി ഹാസന്‍. ഗാനം തന്റേതായ രീതിയില്‍ ആലപിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശ്രുതി. പിയാനോ വായിച്ച് ആലപിച്ച ഗാനം വളരെ നന്നായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.

1987ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നായകന്‍. മണിരത്‌നം ഒരുക്കിയ ചിത്രത്തിലെ അഭിനയത്തിന് കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. ഇളയരാജയും കമല്‍ഹാസനും ഈ ഗാനം ആലപിച്ചിട്ടുണ്ട്. ഗാനത്തിന്റെ മോഡേണ്‍ വേര്‍ഷനാണ് ശ്രുതി ഒരുക്കിയിരിക്കുന്നത്.

https://www.instagram.com/tv/B-9-LEpB2iW/?utm_source=ig_embed

Read more

അതേസമയം, ലണ്ടനില്‍ നിന്നും തിരിച്ചെത്തിയതിനാല്‍ മുംബൈയിലെ വീട്ടില്‍ ക്വാറന്റൈനിലാണ് ശ്രുതി.