ഇറ്റലിയില്‍ സ്വപ്‌ന വിവാഹം; ലാവണ്യയുടെ കൈപിടിച്ച് വരുണ്‍ തേജ്, ചിത്രങ്ങള്‍

തെന്നിന്ത്യന്‍ താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി. ഇറ്റലിയിലെ ടസ്‌കാനിയയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. നവംബര്‍ 5ന് ഹൈദരാബാദില്‍ വിവാഹവിരുന്ന് സംഘടിപ്പിക്കും.

ആന്ധ്രയിലെ മെഗാ ഫാമിലി എന്നറിയപ്പെടുന്ന കൊനിഡേല കുടുംബാംഗമാണ് വരുണ്‍ തേജ്. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ സഹോദരന്‍ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍. ചിരഞ്ജീവി, രാംചരണ്‍, അല്ലു അര്‍ജുന്‍, പിതാവ് അല്ലു അരവിന്ദ്, സായി ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

തേജിന്റെയും ലാവണ്യയുടെയും കുടുംബങ്ങള്‍ ഹൈദരാബാദില്‍ വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഇരുവരുടെയും ബന്ധുക്കള്‍ പങ്കെടുത്തിരുന്നു. അല്ലു സിരീഷിന്റെ വീട്ടില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Image

വരുണ്‍ തേജിന്റെയും ലാവണ്യ ത്രിപാഠിയുടെയും വിവാഹനിശ്ചയം ഈ വര്‍ഷം ജൂണില്‍ ഹൈദരാബാദിലാണ് നടന്നത്. 2017ല്‍ ‘മിസ്റ്റര്‍’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വരുണും ലാവണ്യയും ആദ്യമായി കാണുന്നതും പ്രണയത്തിലാകുന്നതും.

Image

Read more

Image