കോടികളുടെ നികുതി തട്ടിപ്പ്‌; കൈരളി ടിഎംടി കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍

വ്യാജ ബില്ലുണ്ടാക്കി കോടികളുടെ നികുതി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍. 85 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് ഡിജിജിഐയാണ് ഹുമയൂണ്‍ കള്ളിയത്തിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Read more

85 കോടിയാണ് വെട്ടിപ്പ് നടത്തയിതായി കണ്ടെത്തിയിരിക്കുന്നത് എങ്കിലും നൂറ് കോടി കടക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മാസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിജിജിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കമ്പനിയുടെ മറ്റു സ്ഥാപനങ്ങളിലും സംഘം പരിശോധന നടത്തിയിരുന്നു.