'വിദ്യ കൊണ്ട് പ്രബുദ്ധരാവുക'; ആദ്യ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍

ശ്രീനാരായണ ഗുരുവിന്റെ ഉദ്ധരണി പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ച രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റായി നിര്‍ദ്ദേശിച്ച ശേഷം രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ പ്രതികരണം കൂടിയാണ് പുറത്തുവന്നിരിക്കുന്നത്. ഫേസ്ബുക്കിലാണ് ഗുരുവിന്റെ ഉദ്ധരണി പങ്കുവച്ചത്.

വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്‌നം കൊണ്ട് സമ്പന്നരാവുക എന്ന ശ്രീനാരായണ ഗുരുവിന്റെ വചനമാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമുള കുറിപ്പിനൊപ്പം ഗുരുദേവന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് പ്രകാശ് ജാവ്‌ദേക്കര്‍ രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദ്ദേശിച്ചത്.

കേരളത്തിലെ യുവജനങ്ങളെ ഉള്‍പ്പെടെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും രാജീവിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു. കേരളത്തില്‍ താമര വിരിയാന്‍ കേന്ദ്രനേതൃത്വം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന രാഷ്ട്രീയപദ്ധതിയുടെ സൂചനയായാണ് ബിജെപിയുടെ പുതിയ നീക്കത്തെ രാഷ്ടീയ നിരീക്ഷകര്‍ കാണുന്നത്.

Read more